നീറ്റ് പിജി കൗൺസിലിംഗ് 2025-ന്റെ രണ്ടാംഘട്ട രജിസ്റ്ററേഷൻ മെഡിക്കൽ കൗൺസിൽ കമ്മിറ്റി ഡിസംബർ 9ന് അവസാനിപ്പിക്കും. രണ്ടാംഘട്ട രജിസ്റ്ററേഷൻ ഇതുവരെ ചെയ്യാത്ത വിദ്യാർത്ഥികൾക്ക് ഇന്ന് വൈകുന്നേരത്തിന് മുൻപായി എം സി സിയുടെ ഒഫിഷ്യൽ വെബ്സൈറ്റായ mcc.nic.in ചെയ്യാവുന്നതാണ്. ചോയ്സ് ഫില്ലിങിനുള്ള സൗകര്യവും ഡിസംബർ 9ന് നിർജ്ജീവമാകും. ചോയ്സ് ലോക്കിങ് സൗകര്യം ഡിസംബർ 9ന് 4 മണിക്ക് ആരംഭിച്ച് 11: 55 അവസാനിക്കും. രണ്ടാം റൗണ്ട് സീറ്റ് അലോട്ട്മെന്റ് ഡിസംബർ 10 മുതൽ 11 വരെ നടക്കും. ഫലം ഡിസംബർ 12ന് പ്രസിദ്ധീകരിക്കും. also read : സാമ്പത്തിക അനിശ്ചിതത്വത്തിൽ നിന്ന് ആറു ലക്ഷം വരെ വരുമാനത്തിലേക്ക്: അറിയാം ജെൻ സീയുടെ കരിയർ വിജയ രഹസ്യങ്ങൾഅലോട്ട്മെന്റ് ലഭിച്ച ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഡിസംബർ 13 മുതൽ 21 വരെ അഡ്മിഷൻ എടുക്കുകയോ റിപ്പോർട്ട് ചെയ്യാനോ കഴിയും. ചേർന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് പരിശോധിക്കുന്നത് ഡിസംബർ 22 മുതൽ 23 വരെ ആയിരിക്കും.നീറ്റ് പി ജി കൗൻസിലിംഗ് രണ്ടാംഘട്ട രജിസ്റ്ററേഷൻ ചെയ്യേണ്ട രീതിഎം സി സിയുടെ ഒഫിഷ്യൽ വെബ്സൈററ് സന്ദർശിക്കുക.ഹോം പേജിൽ കൊടുത്തിരിക്കുന്ന നീറ്റ് പിജി കൗൺസിലിംഗ് 2025-ന്റെ രണ്ടാംഘട്ട ലിങ്കിൻ ക്ലിക്ക് ചെയ്യുക.പുതിയതായി തുറക്കുന്ന പേജിൽ ലോഗിൻ വിശദാംശങ്ങൾ നൽകുക.അത് കഴിഞ്ഞ് അപേക്ഷ ഫോം പൂരിപ്പിച്ച്, അപേക്ഷ തുക അടയ്ക്കുക.സബ്മിറ്റ് ക്ലിക്ക് ചെയ്ത ശേഷം, കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്യുക.The post 2025 നീറ്റ് പിജി കൗൺസിലിംഗ് ; രണ്ടാംഘട്ട രജിസ്റ്ററേഷൻ ഇന്നവസാനിക്കും appeared first on Kairali News | Kairali News Live.