ഒഡീഷയിലെ മാല്‍ക്കാന്‍ഗിരിയില്‍ ബംഗ്ലാദേശ് വംശജരുടെ 150 വീടുകള്‍ പൂര്‍ണമായി കത്തിച്ചു

Wait 5 sec.

ഭുവനേശ്വര്‍| ഒഡീഷയിലെ മാല്‍ക്കാന്‍ഗിരിയില്‍ ബംഗ്ലാദേശ് വംശജരായ കുടിയേറ്റക്കാരുടെ 150 വീടുകള്‍ ആയുധധാരികളായ ആദിവാസികള്‍ പൂര്‍ണമായി കത്തിച്ചു. ആദിവാസി സമുദായത്തില്‍പ്പെട്ട പാഡിയാമിയെ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ കൊലപ്പെടുത്തിയെന്ന സംശയമാണ് അക്രമത്തിൽ കലാശിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.സംഘര്‍ഷത്തെ തുടര്‍ന്ന് 24 മണിക്കൂര്‍ മാല്‍ക്കാന്‍ഗിരിയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ചോദ്യം ചെയ്യുന്നതിനായി നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് ഗ്രാമങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല തര്‍ക്കം പരിഹരിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നു ബിജെഡി എംഎല്‍എ പ്രതാപ് കേസരി ദേബ് ആരോപിച്ചു.