നടിയെ ആക്രമിച്ച കേസിലെ വിധി: അടൂർ പ്രകാശിന്റെ പ്രസ്താവനയെ നൂറ് ശതമാനവും തള്ളുന്നുവെന്ന് ഷാനിമോൾ ഉസ്മാൻ

Wait 5 sec.

നടിയെ ആക്രമിച്ച കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. അടൂർ പ്രകാശിന്റെ പ്രസ്താവനയെ നൂറ് ശതമാനവും തള്ളുന്നുവെന്ന് ഷാനിമോൾ ഉസ്മാൻ മാധ്യമങ്ങളോടായി പറഞ്ഞു.കേസില്‍ കോണ്‍ഗ്രസ് അതിജീവിതയ്‌ക്കൊപ്പമാണെന്നുംഅവർ പറഞ്ഞു. പ്രധാന സ്ഥാനത്തിരിക്കുന്ന നേതാക്കള്‍ പാര്‍ട്ടിയുടെ അഭിപ്രായമാണ് പറയേണ്ടതെന്നും അതിനപ്പുറമുള്ള അഭിപ്രായങ്ങളെ മുഖവിലയ്ക്ക് എടുക്കേണ്ടതില്ല എന്നും അവർ കുറ്റപ്പെടുത്തി. വിധി പൂര്‍ണമല്ലാത്തതിനാലാണ് അപ്പീല്‍ പോകാമെന്ന് പറഞ്ഞത്. ALSO READ: മലക്കം മറിഞ്ഞ് അടൂർ പ്രകാശ്; താൻ അതിജീവിതയ്ക്കൊപ്പമാണെന്ന് നിലപാട് തിരുത്തി യുഡിഎഫ് കൺവീനർഅതിജീവിതയ്ക്ക് സംതൃപ്തിയുണ്ടാകുന്ന വിധിയാണ് അനിവാര്യം. ഇതുമായി ബന്ധപ്പെട്ട്കെപിസിസി പ്രസിഡന്റ് അടക്കം നിലപാട് വ്യക്തമാക്കിയതാണെന്നും അവർ വ്യക്തമാക്കി.The post നടിയെ ആക്രമിച്ച കേസിലെ വിധി: അടൂർ പ്രകാശിന്റെ പ്രസ്താവനയെ നൂറ് ശതമാനവും തള്ളുന്നുവെന്ന് ഷാനിമോൾ ഉസ്മാൻ appeared first on Kairali News | Kairali News Live.