നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ അപമാനിച്ച യു ഡി എഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവനയിൽ വിമർശനവുമായി ഭാഗ്യ ലക്ഷ്മി. സർക്കാരിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് അതിജീവിതയുടെ കേസിൽ അപ്പീൽ പോകുന്നതെന്ന കൺവീനറുടെ പ്രസ്താവന യുഡിഎഫ് ഭരണത്തിൽ വന്നാൽ അതിജീവിതമാർക്ക് നീതി നിഷേധിക്കുമെന്നതിൻ്റെ വ്യക്തമായ സൂചനയാണെന്നാണ് ഭാഗ്യ ലക്ഷ്മി വിഡിയോയോയിൽ ചൂണ്ടികാട്ടി. അതിജീവിതക്കൊപ്പം പോവുക എന്നത് ഒരു സർക്കാരിൻ്റെ കടമയാണെന്നും സർക്കാർ അങ്ങനെ തന്നെയാണ് പ്രവർത്തിക്കേണ്ടതെന്നും ഭാഗ്യലക്ഷ്മി വീഡിയോയിൽ പറയ്യുന്നുണ്ട്. തൻ്റെ സ്വാധീനവും പണവും ഉപയോഗിച്ച് താൽക്കാലികമായി കീഴ്ക്കോടതിയിൽ നിന്ന് രക്ഷപ്പെട്ട ദിലീപ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്ന അടൂർ പ്രകാശനിന്റെ പ്രസ്താവനയെയും ഭാഗ്യലക്ഷ്മി വിമർശിച്ചു.ALSO READ : നടിയെ ആക്രമിച്ച കേസിലെ വിധി: ‘അടൂർപ്രകാശ് എടുത്ത നിലപാടിൽ അദ്ഭുതപ്പെടേണ്ട; രാഹുൽ മാങ്കൂട്ടത്തിലിനെ അവസാനം വരെ കോൺഗ്രസ് സംരക്ഷിച്ചില്ലേ’; ടി പി രാമകൃഷ്ണൻ മാനസികമായും അല്ലാതെയും താൻ അദ്ദേഹവുമായി വളരെ അടുപ്പത്തിലാണെന്ന അടൂർ പ്രകാശിന്റെ പ്രസ്താവനയെ പെൺമക്കളോട് സ്നേഹമുള്ള മാതാവോ പിതാവോ സപ്പോർട്ട് ചെയ്യില്ലെന്നും അവർ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള വേട്ടക്കാർ രക്ഷപ്പെടുന്നുണ്ടെങ്കിൽ അത് താങ്കളെ പോലുള്ളവരുടെ സ്വാധീനം മൂലമാണെന്നും അവർ കൂട്ടിച്ചേർത്തു.ALSO READ : ബിഎല്‍ഒമാരുടെ ജോലിഭാരം കുറയ്ക്കാൻ നടപടി സ്വീകരിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ്തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സമയത്ത് യു ഡി എഫ് കൺവീനർ നടത്തിയ ഈ പ്രസ്താവന, യുഡിഎഫ് ഭരണത്തിൽ വന്നാൽ കീഴ്കോടതികളിൽ പരാജയപ്പെടുന്ന അതിജീവിതമാർക്ക് മേൽകോടതികളിലേക്ക് പോകാൻ അപ്പീൽ പോകാൻ താങ്കളുടെ പാർട്ടി സഹായിക്കില്ല എന്ന് തുറന്നു പറഞ്ഞു മനസ്സിലാക്കി തന്നതിന് സന്തോഷമുണ്ടെന്നും ഇത് വോട്ട് ചെയ്യുന്നവരെ ചിന്തിപ്പിക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തെയും പരോക്ഷമായി ഭാഗ്യ ലക്ഷ്മി വീഡിയോയിൽ പരാമർശിക്കുന്നുണ്ട്.The post “അതിജീവിതക്കൊപ്പം പോവുക എന്നത് ഒരു സർക്കാരിൻ്റെ കടമയാണ്,സർക്കാർ അങ്ങനെ തന്നെയാണ് പ്രവർത്തിക്കേണ്ടത്”; അടൂർ പ്രകാശിന്റെ വിവാദ പ്രസ്താവനയിൽ പ്രതികരവുമായി ഭാഗ്യലക്ഷ്മി appeared first on Kairali News | Kairali News Live.