തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളിൽ കണ്ടെത്താൻ ക‍ഴിയാത്ത വോട്ടർമാരുടെ എണ്ണം 22 ലക്ഷത്തിലേറെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. ഈ പട്ടിക സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തുമെന്നും അതിനായിട്ടുള്ള നിർദേശങ്ങൾ ബിഎൽഓമാർക്ക് നൽകിയിട്ടുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ നോമിനേഷന് മുമ്പ് വരെ പേര് ചേർക്കാമാന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. കേരളത്തിൽ മികച്ച രീതിയിൽ വോട്ടിംഗ് മുന്നോട്ടുപോകുന്നുവെന്നും. ഇത് നല്ല സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Also Read: കോൺഗ്രസിന്റെ പ്രധാന ശത്രു മുസ്ലീംലീഗാണെന്ന പ്രസ്താവനയുമായി കാസർഗോഡ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്നിലവിൽ വൈകിട്ട് മൂന്നു മണിവരെ 57.56% ശതമാനം വരെ പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയ ജില്ല എറണാകുളമാണ്. 61.05% പോളിംഗാണ് മൂന്നു മണി വരെ ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 60.08% പോളിംഗ് രേഖപ്പെടുത്തിയ ആലപ്പു‍ഴ ജില്ലയും തൊട്ടുപിന്നിലുണ്ട്. 53.63% വോട്ട് രേഖപ്പെടുത്തിയ തിരുവനന്തപുരം ജില്ലയാണ് പോളിംഗ് ശതമാനത്തിൽ പിന്നിലുള്ളത്.The post എസ്ഐആർ കണ്ടെത്താൻ കഴിയാത്ത വോട്ടർമാർ 22 ലക്ഷത്തിലേറെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ appeared first on Kairali News | Kairali News Live.