തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ പ്രചാരണവുമായി ശ്രദ്ധ നേടുകയാണ് കോഴിക്കോട് ജില്ലയിലെ 40 വാർഡായ തിരുവണ്ണൂരിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം വി നീതു. വാര്‍ഡില്‍ ആറു മണിക്കു ശേഷം നീതുവിന്റെ പ്രചരണ വാഹനം ഒടുകയില്ല. പ്രചരണ വാഹനങ്ങള്‍ ആറു മണിക്കു ശേഷം ഓടിക്കരുത് എന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത് സ്ഥാനാര്‍ഥിയായ നീതു തന്നെയാണ്.also read : തിരുവനന്തപുരം വഞ്ചിയൂർ വാർഡിൽ സംഘർഷത്തിന് ശ്രമിച്ച് ബിജെപി; ട്രാൻസ്ജെൻഡർ വോട്ടർമാരെ തടഞ്ഞതായി പരാതികുട്ടികള്‍ക്ക് പരീക്ഷ നടക്കുന്ന സമയമായതിനാലാണ് വാർഡിൽ വൈകിട്ട് 6 മണിക്ക് ശേഷം തന്റെ പ്രചരണ വാഹനങ്ങൾ ഓടരുതെന്ന് സ്ഥാനാര്‍ഥി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ‘വൈകിട്ട് ആറ് മണിക്ക് ശേഷം കുട്ടികൾ പഠിക്കുന്ന സമയമാണ്. അതിനാൽ വാഹനത്തിൽ ഉച്ഛഭാഷിണിയിലൂടെയുള്ള പ്രചരണം കുട്ടികളുടെ പഠനത്തിന് തടസ്സമാകും’ അതിനാലാണ് വൈകിട്ടുള്ള വാഹന പ്രചാരണം നിര്‍ത്തിവെയ്കക്കാൻ തീരുമാനിച്ചതെന്നും നീതു പറഞ്ഞു.ആദ്യമായാണ് നീതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വികസനം കടന്നുചെല്ലാത്ത15 വർഷമായി കോൺഗസ് ഭരിക്കുന്ന തിരുവണ്ണൂർ വാർഡിൽ മാറ്റം ലക്ഷ്യമിട്ടാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം. വയോധികർക്കായി പകൽ വീട്, 2 അംഗനവാടികളുടെ പുനരുദ്ധാരണം, ഫ്രീ വൈഫൈ തുടങ്ങി യൂത്തിനെയും ലക്ഷ്യമിട്ടാണ് നീതു കളത്തിലിറങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് കോ‍ഴിക്കോട് ജില്ലയില്‍ വോട്ടെടുപ്പ് നടക്കുന്നത്. The post തിരഞ്ഞെടുപ്പ് പ്രചരണത്തിലും വ്യത്യസ്തത പുലർത്തി തിരുവണ്ണൂരിലെ എൽ ഡി എഫ് സ്ഥാനാർത്ഥി appeared first on Kairali News | Kairali News Live.