പാകിസ്ഥാൻകാർ 2025-ൽ ഏറ്റവുമധികം ഗൂഗിളിൽ തിരഞ്ഞ കായികതാരം ഒരു ഇന്ത്യക്കാരൻ!

Wait 5 sec.

കറാച്ചി: ഈ വർഷം പാകിസ്ഥാൻകാർ ഗൂഗിളിൽ ഏറ്റവുമധികം സെർച്ച് ചെയ്ത കായികതാരങ്ങളുടെ പട്ടിക പുറത്ത്. 2025ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞ കായികതാരം ഒരു ഇന്ത്യക്കാരനാണ്. എന്നാൽ അത് വിരാട് കോഹ്ലിയോ രോഹിത് ശർമ്മയോ അല്ല. ഇന്ത്യൻ ക്രിക്കറ്റിലെ ടി20 താരവും ഓപ്പണറുമായ അഭിഷേക് ശർമ്മയെയാണ് ഗൂഗിളിൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത്. ‘ഇയർ ഇൻ സെർച്ച് 2025’ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പാകിസ്ഥാന്‍റെ തന്നെ ക്രിക്കറ്റ് താരങ്ങളായ ബാബർ അസം, ഷഹീൻ അഫ്രീദി എന്നിവരെപ്പോലും പിന്നിലാക്കിയാണ് അഭിഷേക് ശർമ്മ ഈ പട്ടികയിൽ മുന്നിലെത്തിയത്.ഇക്കഴിഞ്ഞ ഏഷ്യാകപ്പിൽ പാകിസ്ഥാനെ തകർത്തുതരിപ്പണമാക്കിയത് അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു. ഇതാണ് അഭിഷേകിനെക്കുറിച്ച് പാകിസ്ഥാനികൾ കൂടുതൽ സെർച്ച് ചെയ്യാൻ ഇടയാക്കിയത്. ഏഷ്യാകപ്പിൽ ഇന്ത്യക്ക് വേണ്ടി ഉജ്ജ്വല ഫോമിലായിരുന്ന അഭിഷേക്, പാകിസ്ഥാനെതിരായ മത്സരങ്ങളിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. പാകിസ്ഥാനിലെ മറ്റ് യുവ താരങ്ങളായ ഹസൻ നവാസ്, ഇർഫാൻ ഖാൻ നിയാസി എന്നിവരാണ് അഭിഷേകിന് പിന്നിൽ പട്ടികയിൽ ഇടംപിടിച്ചത്. പക്ഷേ, പാകിസ്ഥാൻ സൂപ്പർ താരം ബാബർ അസം ആദ്യ പത്തിൽ പോലും ഉൾപ്പെട്ടില്ല എന്നതും സവിശേഷതയായി മാറി.Also Read- വൈഭവ് സൂര്യവംശി ഇത്തവണ മറികടന്നത് കോഹ്‌ലിയെയും ധോണിയെയുംഇനി പാകിസ്ഥാനിൾ ഏറ്റവുമധികം തെരഞ്ഞ ക്രിക്കറ്റ് ടൂർണമെന്‍റ്, അവർ ഫൈനലിൽ എത്തിയ ഏഷ്യാകപ്പ് അല്ല എന്നതാണ് രസകരമായ മറ്റൊരു കാര്യം. ‘പാകിസ്ഥാൻ vs ദക്ഷിണാഫ്രിക്ക’ (Pakistan vs South Africa) പരമ്പരയാണ് 2025-ൽ പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ പേർ സെർച്ച് ചെയ്ത ക്രിക്കറ്റ് ടൂർണമെന്‍റ്. പാകിസ്ഥാൻ സൂപ്പർ ലീഗ്, ഏഷ്യ കപ്പ് എന്നിവയാണ് ഇതിന് തൊട്ടുപിന്നിലുള്ളത്.പാകിസ്ഥാനികൾ ഏറ്റവുമധികം സെർച്ച് ചെയ്തത് അഭിഷേക് ശർമ്മയെയാണെങ്കിൽ, ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞ ക്രിക്കറ്റർ 14-വയസ്സുകാരനായ വൈഭവ് സൂര്യവംശിയാണ്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി നടത്തിയ മികച്ച പ്രകടനമാണ് വൈഭവിനെ ഈ വർഷത്തെ ഗൂഗിൾ താരമാക്കിയത്.The post പാകിസ്ഥാൻകാർ 2025-ൽ ഏറ്റവുമധികം ഗൂഗിളിൽ തിരഞ്ഞ കായികതാരം ഒരു ഇന്ത്യക്കാരൻ! appeared first on Kairali News | Kairali News Live.