പ്രമുഖ സാമൂഹ്യ, രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തകയും ദേവകി വാര്യർ സ്ത്രീശാക്തീകരണ പഠനകേന്ദ്രത്തിന്റെ ദീർഘകാല ജോയിൻ്റ് സെക്രട്ടറിയും കേരള വർക്കിംഗ് വിമൻസ് അസോസിയേഷൻ പ്രസിഡന്റുമായിരുന്ന പത്മിനി വർക്കിയുടെ ചിരസ്മരണക്കായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരം ഡോ.ചിത്ര വെങ്കിടേശ്വരന്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.കേരളത്തിന്റെ മനസികാരോഗ്യമേഖലയിൽ ഡോ. ചിത്ര വെങ്കടേശ്വരൻ 26 വർഷത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മനോരോഗചികിത്സയും സാന്ത്വനചികിത്സയും സംയോജിപ്പിച്ചുകൊണ്ടുള്ള ഡോ ചിത്രയുടെ പ്രവർത്തന ശൈലി നൂതനവും പ്രതിബദ്ധതയാർന്നതുമാണ് .മാനസിക-സാമൂഹിക പ്രശ്നങ്ങളുള്ള വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന മെഹക് ഫൗണ്ടേഷന്റെ സ്ഥാപകയാണ്.കാലിക്കറ്റ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിലും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും സൈക്കോ-ഓങ്കോളജി ക്ലിനിക്കുകൾ ആരംഭിക്കുന്നതിൽ ഡോ.ചിത്ര നിർണായക പങ്കുവഹിച്ചു.Also read; ശബരിമലയിൽ തീർഥാടക പ്രവാഹം; ഇന്നലെ ദർശനത്തിനെത്തിയത് 1.10 ലക്ഷം ഭക്തന്മാർസാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ പരിചരണവും മരുന്നും നൽകുന്ന മാതൃകാപ്രവർത്തനങ്ങളാണ് ഡോ.ചിത്ര വെങ്കടേശ്വരൻ നടത്തിവരുന്നത്. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ സൈക്യാട്രി വകുപ്പിന്റെ മേധാവിയാണ്.പ്രമുഖ മാധ്യമ പ്രവർത്തകൻ വെങ്കിടേശ് രാമകൃഷ്ണൻ ആണ് ജീവിതപങ്കാളി.പദ്മിനി വർക്കിയുടെ പത്താം ചരമവാർഷിക ദിനമായ 2025 ഡിസംബർ 12 ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന പരിപാടിയിൽ മുൻ ചീഫ്‌സെക്രട്ടറി എസ് എം വിജയാനന്ദ്പുരസ്‌കാരം നൽകും സ്ത്രീകൾ എഴുതിയ കഥകളുടെ സമാഹാരമായ ‘പെൺകഥകൾ ‘ചടങ്ങിൽ പ്രകാശനം ചെയ്യും. ദേവകിവാര്യർ സ്മാരകം നടത്തിയ കഥാമത്സരത്തിൽ പങ്കെടുത്തവരുടെ കഥകളുടെ സമാഹാരം പരിധി പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.The post പത്മിനിവർക്കി പുരസ്‌കാരം ഡോ.ചിത്ര വെങ്കിടേശ്വരന് appeared first on Kairali News | Kairali News Live.