തിരുവനന്തപുരം വഞ്ചിയൂർ വാർഡിൽ സംഘർഷത്തിന് ശ്രമിച്ച് ബിജെപി. ചീഫ് ഇലക്ഷൻ ഏജൻ്റ് എസ് ഷാഹിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.സ്ഥാനാർത്ഥിയുടെ അഭാവത്തിൽ പോളിങ് സ്റ്റേഷന് അകത്ത് കയറിയപ്പോഴാണ് ഷാഹിനു നേരെ കയ്യേറ്റ ശ്രമം ഉണ്ടായത്. ട്രാൻസ്ജെൻഡർ വോട്ടർമാരെയും ബിജെപി പ്രവർത്തകർ തടഞ്ഞതായും പരാതി. സമാധാനപരമായി നടക്കേണ്ട തെരഞ്ഞെടുപ്പിന് അലങ്കോലപ്പെടുത്താൻ ആണ് ബിജെപിയും യുഡിഎഫും ശ്രമിക്കുന്നത് വഞ്ചിയൂർ വാർഡ് എൽഡിഎഫ് സ്ഥാനാർഥി വഞ്ചിയൂർ ബാബു കൈരളി ന്യൂസിനോട് പ്രതികരിച്ചു.The post തിരുവനന്തപുരം വഞ്ചിയൂർ വാർഡിൽ സംഘർഷത്തിന് ശ്രമിച്ച് ബിജെപി; ട്രാൻസ്ജെൻഡർ വോട്ടർമാരെ തടഞ്ഞതായി പരാതി appeared first on Kairali News | Kairali News Live.