ഇടുക്കിയിൽ വോട്ട് ചെയ്ത മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു. കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത് 20 ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. കരുണാപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ അപ്പാപ്പികട രണ്ടാം ബൂത്തിൽ വോട്ട് ചെയ്ത ശേഷം മടങ്ങവെയാണ് അപകടമുണ്ടായത്.ചെക്ക് ഡാമിൽ കുളിക്കുവാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. യുവാവിനെ പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.The post ഇടുക്കിയിൽ വോട്ട് ചെയ്ത മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു appeared first on Kairali News | Kairali News Live.