കോട്ടയത്ത് അധ്യാപികയെ സ്‌കൂളിൽ കയറി ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

Wait 5 sec.

അധ്യാപികയെ സ്‌കൂളിൽ കയറി ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. പൂവത്തുംമൂട് ഗവ.എൽ.പി സ്‌കൂളിലെ അധ്യാപികയായ തിരുവഞ്ചൂർ മോസ്‌കോ സ്വദേശി ഡോണിയയ്ക്കാണ് പരിക്കേറ്റത്. ഇവരുടെ ഭർത്താവ് കൊച്ചുമോൻ ആണ് ആക്രമിച്ചത്. പിന്നാലെ സംഭവ സ്ഥലത്ത് നിന്നും ഇയാൾ ഓടി രക്ഷപെട്ടു.ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ഡോണിയയും, കൊച്ചുമോനും തമ്മിൽ നേരത്തെ തന്നെ കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്ക് അതിരൂക്ഷമായതോടെ ഡോണിയ പോലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ മണർകാട് പൊലീസ് കൊച്ചുമോന് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു.ALSO READ: ‘രാഹുലിനെതിരെയുള്ള രണ്ടാമത്തെ പരാതി ആസൂത്രിതവും രാഷ്ട്രീയ പ്രേരിതവും’; രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശുന്ന നിലപാടുമായി സണ്ണി ജോസഫ്ഇന്ന് രാവിലെ 10 മണിയോടെയാണ് കൊച്ചുമോൻ സ്‌കൂളിൽ എത്തിയ സമയം, ക്ലാസ് എടുക്കുകയായിരുന്ന ഡോണിയയെ ഓഫിസ് മുറിയിലേയ്ക്കു വിളിച്ചു വരുത്തുകയും വാക്കുതർക്കത്തിനിടെ കൊച്ചുമോൻ കയ്യിൽ കരുതിയ കത്തി എടുത്ത് കഴുത്തിന് പരിക്കേൽപ്പിച്ചു മുറിവേറ്റ ഇവരെ ഉടൻ തന്നെ അധ്യാപകർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല. യുവതിയിപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആണ്.The post കോട്ടയത്ത് അധ്യാപികയെ സ്‌കൂളിൽ കയറി ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു appeared first on Kairali News | Kairali News Live.