യു പി എ സി, എൻ ഡി എ, സി എസ് ഐ 2026 വിജ്ഞാപനം പുറത്തിറങ്ങി ; 845 ഒഴിവുകൾ

Wait 5 sec.

യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ (UPSC) , നാഷണൽ ഡിഫൻസ് ആൻഡ് നേവൽ അക്കാഡമി (NDA/ND) I 2026, കമ്പൈൻഡ് ഡിഫൻസ് അക്കാഡമി I ഔദ്യോ​ഗിക വിജ്ഞാപനം പുറത്തിറങ്ങി. ഉ​ദ്യോ​ഗാർത്ഥികൾക്ക് യു പി എ സിയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ കയറി അറിയിപ്പ് പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. അപേക്ഷ പ്രക്രിയകൾ ഡിസംബർ 10 മുതൽ ആരംഭിച്ച് ഡിസംബർ 30 വരെയുണ്ടാകും. അവസാന നിമിഷത്തെ ടെക്നിക്കൽ തകരാറുകൾ ഒഴിവാക്കാൻ താൽപ്പര്യമുള്ള ഉ​ദ്യോ​ഗാർത്ഥികൾ മുൻകൂട്ടി അപേക്ഷിക്കേണ്ടതാണ്. നാഷണൽ ഡിഫൻസ് അക്കാഡമിയിൽ 370, നേവൽ അക്കാഡമി 24, കമ്പൈൻഡ് ഡിഫൻസ് അക്കാഡമി 451 എന്നിങ്ങനെയാണ് ഒഴിവുകൾ.Also read : റിസർവ് ബാങ്കിൽ സമ്മർ ഇന്റേൺഷിപ്പ്; അറിയാം അപേക്ഷിക്കാനുള്ള അവസാന തിയ്യതിഎങ്ങനെ അപേക്ഷിക്കാംയു പി എ സിയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ സന്ദർശിക്കുക. https://upsc.gov.in/ഹോം പേജിൽ ലഭ്യമായ NDA/NA I 2026 CDS ​​I പരീക്ഷ നോട്ടിഫിക്കേഷന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.ആവശ്യമായ വ്യക്തി​ഗത വിവരങ്ങൾ നൽകി രജിസ്റ്ററേഷൻ പൂർത്തിയ്ക്കുക.ലോ​ഗിൻ ചെയ്ത് അപേക്ഷ ഫോം പൂരിപ്പിക്കുകസർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുക, പരീക്ഷ ഫീസ് അടയ്ക്കുക, അപേക്ഷ സബ്മിറ്റ് ചെയ്യുകകൺഫർമേഷൻ പേജ് കോപ്പി എടുത്ത് സൂക്ഷിക്കുക.The post യു പി എ സി, എൻ ഡി എ, സി എസ് ഐ 2026 വിജ്ഞാപനം പുറത്തിറങ്ങി ; 845 ഒഴിവുകൾ appeared first on Kairali News | Kairali News Live.