ജുമുഅ സമയം മാറ്റം; സ്‌കൂളുകൾ അധ്യയനം നേരത്തെ അവസാനിപ്പിച്ചേക്കും

Wait 5 sec.

ദുബൈ | 2026 ജനുവരി രണ്ട് മുതൽ യു എ ഇയിലെ വെള്ളിയാഴ്ച പ്രാർഥനാ സമയം ഉച്ചയ്ക്ക് 12.45ലേക്ക് മാറ്റുന്നതോടെ രാജ്യത്തെ സ്‌കൂളുകളുടെയും ഓഫീസുകളുടെയും സമയക്രമത്തിലും മാറ്റം വന്നേക്കും. വിദ്യാർഥികൾക്ക് പ്രാർഥനക്ക് എത്താൻ സൗകര്യമൊരുക്കുന്നതിനായി സ്‌കൂളുകൾ നേരത്തെ അധ്യയനം അവസാനിപ്പിക്കാനാണ് സാധ്യത. ഇസ്്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് അതോറിറ്റിയാണ് ജുമുഅ സമയമാറ്റം പ്രഖ്യാപിച്ചത്.മുസ്്ലിം വിദ്യാർഥികൾക്ക് പ്രാർഥനയ്ക്ക് മുമ്പായി വീട്ടിലെത്താൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി.സമയമാറ്റം അധ്യയന സമയത്തെയും പ്രവർത്തനങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കാൻ ദുബൈയിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ്അതോറിറ്റി (കെ എച്ച് ഡി എ) സ്‌കൂളുകളിൽ സർവേ ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ഔദ്യോഗിക നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണ് സ്‌കൂളുകൾ.പ്രാർഥനാ സമയം ഉച്ചക്ക് 12.45ലേക്ക് മാറ്റുന്നതോടെ ഓഫീസുകൾക്കും സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരും. പുതിയ സമയത്തിന് അനുസരിച്ച് വെള്ളിയാഴ്ചകളിലെ ദിനചര്യകൾ ക്രമീകരിക്കാൻ താമസക്കാരും ഒരുങ്ങുകയാണ്. എന്നാൽ, നടപ്പിലാവാൻ ഒരു മാസത്തിലധികം സമയം ലഭിക്കുന്നതിനാൽ സ്ഥാപനങ്ങൾക്ക് വേണ്ട മുന്നൊരുക്കം എടുക്കാൻ സാധിക്കും.