പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി

Wait 5 sec.

കൊച്ചി|രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ സ്ത്രീയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാലാണ് നടപടി. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. പോലീസ് കസ്റ്റഡി പൂര്‍ത്തിയായതിനെ തുടര്‍ന്ന് രാഹുലിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു.സാമൂഹിക മാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും തുടര്‍ച്ചയായി പരാതിക്കാരിക്കെതിരെ രംഗത്തെത്തിയ രാഹുലിനെ നവംബര്‍ 30നാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം തിരുവനന്തപുരം എസിജെഎം കോടതി ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ നിരാഹാര സമരം തുടങ്ങിയിരുന്നു. പിന്നീട് കിഡ്‌നിക്ക് പ്രശ്നം വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതുകൊണ്ട് താന്‍ ജയിലിലെ നിരാഹാരം അവസാനിപ്പിക്കുന്നെന്ന് രാഹുല്‍ പറഞ്ഞിരുന്നു.പരാതിക്കാരിയെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ പങ്കുവച്ചതായി ആരോപിച്ച് രാഹുല്‍ ഈശ്വര്‍, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ എന്നിവരടക്കം ആറു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.