അബൂദബി | ഡിറ്റ്‌വ ചുഴലിക്കാറ്റിലും പ്രളയത്തിലും കനത്ത നാശനഷ്ടമുണ്ടായ ശ്രീലങ്കക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്. ദുരിതാശ്വാസ സഹായമായി 3.2 കോടി ശ്രീലങ്കന്‍ രൂപ (ഒരുലക്ഷം ഡോളര്‍) ശ്രീലങ്കക്ക് നല്‍കി. അബൂദബിയിലെ ശ്രീലങ്കന്‍ എംബസിയിലെത്തി ഒരുലക്ഷം ഡോളറിന്റെ ചെക്ക് യു എ ഇയിലെ ശ്രീലങ്കന്‍ അംബാസഡര്‍ അരുഷ കൊറേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കൈമാറി.ദുരിതമനുഭവിക്കുന്ന ശ്രീലങ്കന്‍ ജനതയുടെ പുനരധിവാസത്തിനായുള്ള ദുരിതാശ്വാസ ഫണ്ടിലേക്കാണ് യൂസഫലിയുടെ സഹായം. ശ്രീലങ്കയുടെ പുനരധിവാസത്തിനായി എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുന്നുവെന്ന് അരുഷ കൊറേയെ യൂസഫലി അറിയിച്ചു.പ്രകൃതി ദുരിതത്തില്‍ വിറങ്ങലിച്ചുപോയ മനുഷ്യരുടെ ജീവിത്തില്‍ അര്‍ഥവത്തായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ എം എ യൂസഫലിയുടെ സഹായം കരുത്തേകുമെന്നും മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന സമീപനമാണിതെന്നും അരുഷ കൊറേ പറഞ്ഞു.ശ്രീലങ്കയിലെ കനത്ത നാശനഷ്ടമുണ്ടായ മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ത്യ, യു എ ഇ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ശ്രീലങ്കക്ക് സഹായം ഉറപ്പ് നല്‍കിയിരുന്നു. മരുന്ന്, ആവശ്യവസ്തുക്കള്‍, കുടിവെള്ളം അടക്കമുള്ളവ പൂര്‍ണതോതില്‍ ലഭ്യമാക്കാന്‍ സജീവമായ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.