യാത്രക്കാരുടെ ഹൃദയം കവർന്ന് ഇൻഡിഗോ പൈലറ്റിന്റെ ക്ഷമാപണം; നിമിഷ നേരംകൊണ്ട് വൈറലായി വീഡിയോ

Wait 5 sec.

ഇൻഡിഗോ വിമാന സർവീസ് നിരന്തരമായി മുടങ്ങുകയും റദ്ദാക്കപ്പെടുകയും ചെയ്യുന്നതിനാൽ കടുത്ത പ്രതിസന്ധിയാണ് ദിവസേന യാത്രക്കാർ നേരിടുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്‌ വിമാനങ്ങൾ വൈകുകയും സർവീസുകൾ തടസ്സപ്പെടുകയും ചെയ്തതിനു ഇൻഡിഗോ പൈലറ്റ് യാത്രക്കാരോട് നടത്തിയ ക്ഷമാപണ വീഡിയോയാണ്.വിമാനത്തിൽ വച്ച് യാത്രക്കാരെ തമിഴിൽ അഭിസംബോധന ചെയ്യുന്ന ക്യാപ്റ്റൻ പ്രദീപ് കൃഷ്ണന്റെ വീഡിയോയായണ് വൈറലായി കൊണ്ടിരിക്കുന്നത്. “അസൗകര്യമുണ്ടായതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു, ഞങ്ങൾക്ക് പറ്റുമ്പോയൊക്കെ വിവരങ്ങൾ നിങ്ങളെ അറിയിക്കും” എന്നാണ് പങ്കു വച്ച വിഡിയോയോയിൽ അദ്ദേഹം പറയുന്നത് .ആത്മാർഥത നിറഞ്ഞ അദ്ദേഹത്തിന്റ ക്ഷമാപണത്തെ നിറഞ്ഞ കൈയ്യടികളോടെയാണ് വിമാന യാത്രക്കാർ സ്വീകരിച്ചത്.ALSO READ : “കാറിനു സുധി ചേട്ടന്റെ പേരിടുമോ??”,”കാറിന് ഒരു പേരുണ്ടല്ലോ, സ്വിഫ്റ്റ്”: വൈറലായി രേണു സുധിയുടെ മറുപടിസോഷ്യൽ മീഡിയയിൽ പങ്കുവച്ച ഈ വീഡിയോയ്ക്ക് ഒപ്പം ഒരു കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിമാന യാത്ര വൈകുന്നത് കാരണം പ്രാധാനപ്പെട്ട എന്തെങ്കിലും നഷ്ടപ്പെടുമ്പോൾ നിങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് എനിയ്ക്ക് പൂർണ്ണമായും മനസിലാക്കാൻ സാധിക്കും, ഞങ്ങൾ പണിമുടക്കിലല്ല എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു. പൈലറ്റുമാർ എന്ന നിലയിൽ ഞങ്ങൾ ഞങ്ങളാലാവുന്നത്ര ശ്രമിക്കുന്നുണ്ട്, ഞങ്ങൾക്കും വീട്ടിൽ പോകാൻ ആഗ്രഹമുണ്ട്. എന്നാണ് അദ്ദേഹം പോസ്റ്റിൽ കുറിച്ചത്.കോയമ്പത്തൂരിലേക്കുള്ള തന്റെ വിമാനവും വൈകിയെന്നും, യാത്രക്കാർ നിരാശരായി പ്രതികരിക്കുന്നതിന്റെ വൈറൽ ക്ലിപ്പുകൾ താൻ കണ്ടെന്നും കൃഷ്ണൻ പോസ്റ്റിൽ പറയുന്നുണ്ട് . വിമാനത്താവളങ്ങളിലെ കലുഷിതമായ അന്തരീക്ഷത്തിലും സഹകരണത്തോടെ കൂടെ നിന്ന യാത്രക്കാരെയും അദ്ദേഹം പോസ്റ്റിൽ പ്രശംസിച്ചു . കോയമ്പത്തൂരിലേക്ക് യാത്ര ചെയ്ത യാത്രക്കാർ വളരെ ക്ഷമയും സഹകരണ മനോഭാവം ഉള്ളവരുമായിരുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.ALSO READ : ഫാസ്റ്റ് ഫാഷൻ’ റിപ്പോർട്ടിംഗിനിടെ ‘ഫാസ്റ്റ്’ ആക്രമണം; ന്യൂസിലൻഡ് റിപ്പോർട്ടർക്ക് സംഭവിച്ചത് കണ്ടോ?ഞങ്ങളുടെ ഗ്രൗണ്ട് സ്റ്റാഫിനോട് ദയവായി സ്നേഹത്തോടെ പെരുമാറുക. നിങ്ങളെ വീട്ടിലെത്തിക്കാൻ അവർ പരമാവധി ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. വ്യോമയാന മേഖല കടുത്ത സമ്മർദ്ദത്തിലായിരുന്ന സമയത്ത് പൈലറ്റ് കാണിച്ച വിനയത്തെയും വൈകാരിക സംയമനത്തെയും നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പ്രശംസിക്കുന്നത്.The post യാത്രക്കാരുടെ ഹൃദയം കവർന്ന് ഇൻഡിഗോ പൈലറ്റിന്റെ ക്ഷമാപണം; നിമിഷ നേരംകൊണ്ട് വൈറലായി വീഡിയോ appeared first on Kairali News | Kairali News Live.