നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി നിർഭാഗ്യകരമാണെന്ന് സിനിമ സംവിധായകൻ ദീപേഷ് ടി. ഇതൊരു അന്തിമ വിധിയല്ല എന്നും മേൽക്കോടതിയിൽ സത്യം വിജയിക്കുമെന്നും ഓരോ മലയാളിയുടെയും അന്തസുയർത്തിപ്പിടിക്കുന്ന വിധി ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഈ പോരാട്ടത്തിന് ഐക്യദാർഢ്യമായി തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഐഎഫ്എഫ്കെയ്ക്ക് ” അവളോടൊപ്പം ” എന്ന ടാഗ് ലൈൻ കൂടി ചേർക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കത്തയച്ചു. കേസിൽ കുറ്റം ചെയ്തവർക്കെതിരെ കർശന നിലപാടുകൾ സ്വീകരിക്കാനും നടിയെ ഹൃദയത്തോട് ചേർത്തു പിടിക്കാനും ഗവൺമെന്റ് കാണിച്ച ഇച്ഛാശക്തി എടുത്തു പറയേണ്ടതാതെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. ALSO READ: ‘ഇനി ഒരു സ്ത്രീയ്ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവരുതെന്നാണ് പ്രാർത്ഥന’; വിധി കേട്ടതിന് പിന്നാലെ ദിലീപ് പരാമർശിച്ച മഞ്ജു വാര്യരുടെ പ്രസംഗം ഇങ്ങനെഅതേസമയം അതിജീവിതയോടൊപ്പം ഓരോ മലയാളിയും ഈ പോരാട്ടത്തിന്റെ ഭാഗമാവണമെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.The post ‘അതിജീവിതയോടൊപ്പം ഓരോ മലയാളിയും ഈ പോരാട്ടത്തിന്റെ ഭാഗമാവണം’; ഐഎഫ്എഫ്കെയ്ക്ക് ‘അവളോടൊപ്പം’ എന്ന ടാഗ് ലൈൻ നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന് കത്തയച്ച് സംവിധായകൻ ദീപേഷ് ടി appeared first on Kairali News | Kairali News Live.