സമയം ക‍ഴിഞ്ഞും നീണ്ട വോട്ടെടുപ്പിന് പരിസമാപ്തി; കണ്ണൂരിൽ 76.54 ശതമാനം പോളിംഗ്

Wait 5 sec.

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ 2020 ലെ തെരഞ്ഞെടുപ്പിനേക്കാൾ പോളിംഗ് ശതമാനത്തിൽ കുറവ്. ജില്ലയിൽ 76.54 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ കണ്ണൂർ കോർപ്പറേഷനിൽ 69.9 ശതമാനം വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. അതേ സമയം കണ്ണൂർ പരിയാരത്ത് വോട്ടെടുപ്പിനിടെ ഉണ്ടായ ലീഗ് ആക്രമണത്തിൽ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ അഞ്ച് സിപിഐ എം പ്രവർത്തകർക്ക് പരിക്കേറ്റു.പോളിങ്ങ് സ്റ്റേഷനുകളിൽ രാവിലെ വോട്ടർമാരുടെ തിരക്ക് അനുഭവപ്പെട്ടെങ്കിലും ഉച്ചയ്ക്ക് ശേഷം പോളിംഗ് മന്ദഗതിയിലായി. കണ്ണൂർ ജില്ലയിൽ മൊത്തത്തിലും കണ്ണൂർ കോർപ്പറേഷനിലും 2020 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് കുറഞ്ഞു. നഗരസഭകളിൽ ആന്തൂരിൽ ഏറ്റവും ഉയർന്ന പോളിംഗും പാനൂരിൽ കുറഞ്ഞ പോളിംഗും രേഖപ്പെടുത്തി. ചില പോളിംഗ് സ്റ്റേഷനുകളിൽ വൈകുന്നേരം ആറ് മണിക്ക് ശേഷവും വോട്ടെടുപ്പ് നീണ്ടു.ALSO READ; ‘ഏറ്റവും കൂടുതൽ വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയ തദ്ദേശ തെരഞ്ഞെടുപ്പ്’; പോളിംഗ് അവസാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർഅതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഹരിത ചട്ടവും പെരുമാറ്റ ചട്ടവും കർശനമായി പാലിച്ച് തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനായെന്നും അദ്ദേഹം പറഞ്ഞു.The post സമയം ക‍ഴിഞ്ഞും നീണ്ട വോട്ടെടുപ്പിന് പരിസമാപ്തി; കണ്ണൂരിൽ 76.54 ശതമാനം പോളിംഗ് appeared first on Kairali News | Kairali News Live.