പി. ഗോവിന്ദപ്പിള്ള എൻഡോവ്മെന്റ് പ്രഖ്യാപിച്ചു

Wait 5 sec.

പ്രശസ്ത ചിന്തകനും വാഗ്മിയും ഗ്രന്ഥകാരനുമായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ സ്മരണാർത്ഥം കേരള സർവകലാശാല നൽകുന്ന എൻഡോവ്മെന്റ് പ്രഖ്യാപിച്ചു. കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽ നിന്നും 2023, 2024, 2025 വർഷങ്ങളിൽ എംഎ (ചരിത്രം) ഒന്നാം റാങ്ക് ലഭിച്ച അഞ്ജലി എം, ഫെമിന എസ് എസ്, ശരണ്യ രഘു എന്നിവരാണ് പി ഗോവിന്ദപ്പിള്ള എൻഡോവ്മെന്റിന് അർഹത നേടിയത്. 25000 രൂപയാണ് എൻഡോവ്മെന്റ് തുക.ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഡിസംബർ 18ന് എൻഡോവ്മെന്റ് വിതരണം ചെയ്യും. കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ സി വി രാമൻ ഹാളിൽ രാവിലെ 10 മണിക്കാണ് പരിപാടി നടക്കുക. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ പരിപാടിയിൽ അധ്യക്ഷനാകും.Also Read: IFFK: ടി രാജീവ്‌ നാഥിൻ്റെ 50 വർഷത്തെ സിനിമാജീവിതത്തിന് ആദരം, ‘ജനനി’ പ്രത്യേകമായി പ്രദർശിപ്പിക്കുംപരിപാടിയുടെ ഭാഗമായി “ഭൂതകാലത്തെ സൃഷ്ടിക്കൽ : ചരിത്രരചനയുടെ രീതികൾ, സാധ്യതകൾ, വെല്ലുവിളികൾ” എന്ന വിഷയത്തിൽ ദേശീയ സെമിനാറും സംഘടിപ്പിക്കും. ഡോ. കെ എൻ ഗണേശ്, ഡോ. രാജേഷ് കോമത്ത് എന്നിവർ സെമിനാറിൽ പങ്കെടുക്കും.The post പി. ഗോവിന്ദപ്പിള്ള എൻഡോവ്മെന്റ് പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.