കണ്ണൂരിൽ വോട്ടെടുപ്പ് ദിനത്തിലും ആക്രമണവുമായി മുസ്ലിം ലീഗ്. തളിപ്പറമ്പ് മേഖലയിൽ മൂന്ന്നിടത്ത് സി പി ഐ എം പ്രവർത്തകർക്ക് നേരെ മുസ്ലിം ലീഗ് ആക്രമണമുണ്ടായി. പരിയാരത്ത് വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സി പി ഐ എം പ്രവർത്തകർക്ക് നേരെയുണ്ടായ ലീഗ് ആക്രമണത്തിൽ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റു. പട്ടുവം അരിയിൽ എട്ടാം വാർഡ് എൽ ഡി എഫ് ബൂത്ത് ഏജന്‍റ് പി അബ്ദുള്ളയെ ഒരു സംഘം ലീഗ് പ്രവർത്തകർ മർദ്ദിച്ചു. അക്കിപ്പറമ്പിൽ ലീഗ് ആക്രമണത്തിൽ മൂന്ന് സി പി ഐ എം പ്രവർത്തകർക്ക് പരുക്കേറ്റു. ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സി പി ഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.ALSO READ; മികച്ച പോളിംഗുമായി കോ‍ഴിക്കോട്; ആത്മവിശ്വാസത്തിൽ മുന്നണികൾഅതേസമയം, വോട്ടെടുപ്പ് പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ 2020 ലെ തെരഞ്ഞെടുപ്പിനേക്കാൾ പോളിംഗ് ശതമാനം കുറവാണ്. ജില്ലയിൽ 76.54 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾകോർപ്പറേഷനിൽ 69.9 ശതമാനം വോട്ടർമാരാണ് വോട്ടിടാനെത്തിയത്.The post തളിപ്പറമ്പിൽ മൂന്നിടത്ത് CPIM പ്രവർത്തകർക്ക് നേരെ ലീഗ് ആക്രമണം; പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.