കോട്ടയത്ത് ഇത്തവണ ഇടതുപക്ഷം ചരിത്രവിജയം നേടുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ. ജില്ലാ പഞ്ചായത്തിൽ സീറ്റുകൾ വർദ്ധിക്കുമെന്നും കൂടുതൽ നഗരസഭകളിൽ ഇടതുപക്ഷം അധികാരത്തിൽ വരുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടി ഇക്കുറി കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം എൽ ഡി എഫ് നിലനിർത്തുമെന്നാണ് സിപിഐഎമ്മിന്‍റെ ആത്മവിശ്വാസം. കഴിഞ്ഞ പ്രാവശ്യം 6 നഗരസഭകളിൽ പാലായിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ഇക്കുറി എല്ലാ നഗരസഭയിലും നില മെച്ചപ്പെടുത്തും. ബ്ലോക്ക് പഞ്ചായത്തിലും പഴയ സ്ഥിതിക്ക് മാറ്റം ഉണ്ടാവില്ല. ആകെയുള്ള 71 പഞ്ചായത്തിൽ 51 ഇടത്തും എൽ ഡി എഫ് ആയിരുന്നു അധികാരത്തിൽ. ഇക്കുറി കൂടുതൽ അവിടെയും നില മെച്ചപ്പെടുത്തുമെന്ന് ടി ആർ രഘുനാഥൻ വ്യക്തമാക്കി. ALSO READ; തളിപ്പറമ്പിൽ മൂന്നിടത്ത് CPIM പ്രവർത്തകർക്ക് നേരെ ലീഗ് ആക്രമണം; പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് എം വി ഗോവിന്ദൻ മാസ്റ്റർകഴിഞ്ഞ തവണ പള്ളിക്കത്തോടും മുത്തോലിയും ഉൾപ്പെടെ രണ്ട് പഞ്ചായത്തുകളിൽ ആയിരുന്നു ബിജെപി ഭരണം. ഇക്കുറി ഈ രണ്ടു പഞ്ചായത്തുകളും എൽ ഡി എഫ് തിരിച്ചുപിടിക്കുമെന്നാണ് താഴെത്തട്ടിൽ നിന്നും നേതൃത്വം ലഭിച്ച റിപ്പോർട്ടുകൾ യു ഡി എഫ് ജില്ലയിൽ തകർന്നടിയുമെന്നാണ് വിലയിരുത്തൽ.The post ‘കോട്ടയത്ത് ഇടതുപക്ഷത്തിനെ കാത്തിരിക്കുന്നത് ചരിത്രവിജയം’: ടി ആർ രഘുനാഥൻ appeared first on Kairali News | Kairali News Live.