“ഇങ്ങനെയാണയെങ്കിൽ ഒരു ‘അഴിമതി സംരക്ഷണ പോർട്ട്‌ഫോളിയോ’ രൂപീകരിക്കേണ്ടി വരും”; ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ

Wait 5 sec.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ. മുഖ്യമന്ത്രി അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കുകയാണെന്നും, ഒരു ‘അഴിമതി സംരക്ഷണ പോർട്ട്‌ഫോളിയോ’ രൂപീകരിച്ച് അതിന്റെ ചുമതല ഉടനെ ഏറ്റെടുക്കണമെന്നും താക്കറെ പരിഹസിച്ചു. ശീതകാല സമ്മേളനത്തിനിടെ പാർട്ടി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശിവസേന യു ബി ടി മേധാവി.മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഴിമതിക്കാരായ മന്ത്രിസഭയിലെ സഹപ്രവർത്തകരെ സംരക്ഷിക്കുകയാണെന്നാണ് ശിവസേന യു ബി ടി മേധാവി ഉദ്ധവ് താക്കറെയുടെ ആരോപണം. സംസ്ഥാന നിയമസഭയിൽ പ്രതിപക്ഷ നേതാക്കളെ നിയമിക്കുന്നതിലെ കാലതാമസത്തെയും താക്കറെ വിമർശിച്ചു.ALSO READ; വായു ഗുണനിലവാര റാങ്കിംഗ് വെളിപ്പെടുത്താൻ വിസമ്മതിച്ച് കേന്ദ്രം; ചോദ്യങ്ങളിൽ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമെന്ന് ഡോ. വി ശിവദാസൻ എംപിശീതകാല സമ്മേളനത്തിനിടെ വിധാൻ ഭവൻ വളപ്പിലെ പാർട്ടി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച താക്കറെ, മന്ത്രിമാർക്കിടയിലെ അഴിമതി ദിനംപ്രതി പുറത്തു വരികയാണെന്നും ആരോപിച്ചു. ഭരണകക്ഷികളിലെ എംഎൽഎമാർ പണക്കെട്ടുകളുമായി നിൽക്കുന്ന വീഡിയോകൾ പുറത്തുവരുന്നുണ്ട്. എന്നിട്ടും മുഖ്യമന്ത്രി ഈ വിഷയം ഗൗനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.The post “ഇങ്ങനെയാണയെങ്കിൽ ഒരു ‘അഴിമതി സംരക്ഷണ പോർട്ട്‌ഫോളിയോ’ രൂപീകരിക്കേണ്ടി വരും”; ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ appeared first on Kairali News | Kairali News Live.