മനാമ: ബഹ്റൈന്‍ മലയാളികളുടെ വാര്‍ഷിക നൃത്ത സംഗീതവിരുന്നായി മാറിയ ധും ധലാക്കയുടെ പുതിയ പതിപ്പിന് അരങ്ങൊരുങ്ങുന്നു. ബഹ്റൈന്‍ കേരളീയ സമാജം എന്റര്‍ടൈന്‍മെന്റ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ധും ധലാക്ക സീസണ്‍ 7 ഡിസംബര്‍ 16ന് അരങ്ങേറും.പ്രശസ്ത പിന്നണി ഗായകരും സ്റ്റാര്‍ സിംഗര്‍ താരങ്ങളുമായ അരവിന്ദ് ദിലീപ് നായര്‍, ശ്വേത അശോക്, ശ്രീരാഗ് ഭരതന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത നിശയാണ് ധും ധലാക്കയുടെ പ്രധാന ആകര്‍ഷണം. അതോടൊപ്പം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിലെ ഇരുന്നൂറില്‍പ്പരം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യ നൃത്താവിഷ്ക്കാരങ്ങളും അരങ്ങേറും. കലാവിഭാഗം കണ്‍വീനര്‍ ദേവന്‍ പാലോടാണ് ഇടവേളകളില്ലാത്ത ഈ കലാവിരുന്നിന്റെ ഏകോപനം നിര്‍വ്വഹിക്കുന്നത്.സമാജത്തിന്റെ വാര്‍ഷിക കലണ്ടറിലെ ഏറ്റവും ശ്രദ്ധേയമായ നൃത്ത സംഗീത പരിപാടിയായ ധും ധലാക്ക കാണുന്നതിന് പ്രവേശനം സൗജന്യമായിരിക്കുമെന്നും ബഹ്റൈനിലെ എല്ലാ കലാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായും സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് റിയാസ് ഇബ്രാഹിം 3318 9894, ദേവന്‍ പാലോട് 3944 1016, മനോജ് സദ്ഗമയ 36808098, സുനേഷ് സാസ്കോ 39498114.The post നൃത്ത സംഗീത വിസ്മയവുമായി ധും ധലാക്ക 16ന് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.