മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി) ബഹ്റൈന്‍ ഗുദൈബിയ- ഹൂറ ഏരിയ കമ്മിറ്റിയുടെ കണ്‍വെന്‍ഷനും പുതിയ ഭാരവാഹികള്‍ക്കുള്ള തെരഞ്ഞെടുപ്പും വെള്ളിയാഴ്ച നടക്കും. രാത്രി 8.30 ന് ഇന്ത്യന്‍ ഡിലൈറ്റ്സിലെ ലീഡര്‍ കെ കരുണാകരന്‍ നഗറിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.നിലവിലെ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഭാവി പരിപാടികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നതിനോടൊപ്പം പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുകയും ചെയ്യും. ഏരിയയിലെ സംഘടന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ കണ്‍വെന്‍ഷന്‍ നിര്‍ണായകമാവുമെന്ന് ഏരിയ ഭാരവാഹികള്‍ അറിയിച്ചു.തിരഞ്ഞെടുപ്പ് ജനാധിപത്യപരമായിരിക്കുമെന്നും, ഓരോ പ്രവര്‍ത്തകന്റെയും അഭിപ്രായങ്ങള്‍ക്കും പ്രാതിനിധ്യത്തിനും മുന്‍ഗണന നല്‍കുമെന്നും ഏരിയ പ്രസിഡന്റ് സജില്‍ കുമാര്‍, ജനറല്‍ സെക്രട്ടറി സൈജു സെബാസ്റ്റ്യന്‍ എന്നിവര്‍ സംയുക്ത പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. The post ഐവൈസിസി ഗുദൈബിയ- ഹൂറ ഏരിയ കമ്മിറ്റി കണ്വെന്ഷനും തെരഞ്ഞെടുപ്പും appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.