തദ്ദേശ തെരഞ്ഞെടുപ്പിൽ, കോഴിക്കോട് ജില്ലയിൽ മികച്ച പോളിംഗ്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് ജില്ലയിൽ പോളിംഗ് 78% കടന്നു. ജില്ലയിൽ തെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. വോട്ടിംഗ് ശതമാനത്തെ കുറിച്ചുള്ള അന്തിമ കണക്ക് ലഭിക്കണമെങ്കിൽ ഇനിയും കാത്തിരിക്കണം. കോഴിക്കോട് ബൂത്തുകളിൽ രാവിലെ മുതൽ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. പലയിടത്തും 7 മണിയോടെ നീണ്ട ക്യൂ ദൃശ്യമായി. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിംഗ് 50 % പിന്നിട്ടു. എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിലും, മന്ത്രി പി എ മുഹമ്മദ് റിയാസ് കോട്ടൂളി സരസ്വതി വിദ്യാനികേതൻ സ്കൂളിലും വോട്ട് ചെയ്തു. രാഷ്ട്രീയ നേതാക്കളായ എളമരം കരീം, പി സതീദേവി, മുല്ലപ്പള്ളി രാമചന്ദ്രൻ, എം കെ മുനീർ, കെ സുരേന്ദ്രൻ, മുൻ ഗവർണ്ണർ P S ശ്രീധരൻപിള്ള, തുടങ്ങിയവരും കോഴിക്കോട് ജില്ലയിൽ വോട്ട് ചെയ്തു. ALSO READ; സമയം ക‍ഴിഞ്ഞും നീണ്ട വോട്ടെടുപ്പിന് പരിസമാപ്തി; കണ്ണൂരിൽ 76.54 ശതമാനം പോളിംഗ്ജില്ലയിലെ എല്ലാ നഗരസഭയിലും വോട്ടിംഗ് ശതമാനം 75% ൽ ഏറെയാണ്. ഇതിൽ കോഴിക്കോട് രാമനാട്ടുകരയിൽ പോളിംഗ് ശതമാനം 80 ന് മുകളിലാണ്. നഗരസഭയിലെ വോട്ടിംഗ് കണണ് അനുസരിച്ച്, കോഴിക്കോട് കോർപ്പറേഷനിൽ വോട്ടിംഗ് ശതമാനം കുറവാണ്. ജില്ലാ പഞ്ചായത്തുകളിൽ പേരാമ്പ്രയിലും ചേളന്നൂരും 80 ശതമാനത്തിന് മുകളിലാണ്. വളരെ കുറച്ച് ബൂത്തുകളിൽ വോട്ടിംഗ് മെഷീനുകൾ തകരാറിലായെങ്കിലും ഉടൻ തന്നെ പ്രശ്നം പരിഹരിക്കാൻ സാധിച്ചു. വീറും വാശിയും നിറഞ്ഞ ഒരു മാസത്തെ പ്രചാരണം വോട്ട് ദിവസവും നിലനിർത്താൻ മുന്നണികൾക്കായിThe post മികച്ച പോളിംഗുമായി കോഴിക്കോട്; ആത്മവിശ്വാസത്തിൽ മുന്നണികൾ appeared first on Kairali News | Kairali News Live.