ജഹാംഗീർ ആർട്ട് ഗാലറിയിൽ മുംബൈ മലയാളിയുടെ അമൂർത്ത ചിത്രങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. ഡിസംബർ 14 വരെയാണ് പ്രദർശനം. ആത്മീയത, ആകാശം, ഭൂമി, വായു, അഗ്നി, ജലം എന്നിവയിലൂടെയുള്ള വർണ്ണ സഞ്ചാരമാണ് ചിത്രങ്ങൾ കോറിയിടുന്നത്.ഇന്ത്യയിലെ ഏറ്റവും വലിയ ആർട്ട്സ്റ്റുഡിയോ നടത്തുന്ന ഉഷ മെർച്ചന്താനി പ്രദർശനം ഉദ്ഘാടനം ചെയ്തു. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും കലാസ്വാദകരും ചടങ്ങിൽ പങ്കെടുത്തു. വാസുദേവന്റെ ചിത്രങ്ങൾ ആധുനികതയും ആത്മീയതയും ചേർന്ന വ്യത്യസ്ത അനുഭവമാണെന്ന് ഉഷ മെർച്ചന്താനി പ്രശംസിച്ചു.ഡോംബിവ്ലി നിവാസിയായ വാസുദേവൻ പ്രദേശത്തെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമാണ്. ഡോംബിവ്ലി കേരളീയ സമാജം ഭാരവാഹികളായ ഇ.പി. വാസു, രാജശേഖരൻ നായർ, ഡോ.കെ എം ഭാസ്കരൻ, ബിനോയ് തോമസ്, കൂടാതെ ബലക്കുറുപ്പ്, രാജേന്ദ്രൻ, ഹരീന്ദ്രനാഥ്, യോഗക്ഷേമസഭ പ്രസിഡന്റ് രാധാകൃഷ്ണൻ, എ എ വർഗീസ് തുടങ്ങി നിരവധി പേർ പ്രദർശനം കാണാനെത്തി.ALSO READ: ഇതിനൊരു തീരുമാനമായില്ലെങ്കിൽ വിമാനം പറക്കില്ല; നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേരിനെ ചൊല്ലി വീണ്ടും വിവാദംകേരളത്തിലെ കണ്ണൂരിൽ നിന്ന് സ്റ്റഡി ടൂറിനായി എത്തിയ അമ്പതോളം സ്കൂൾ വിദ്യാർത്ഥികൾക്കും പ്രദർശനം പുതിയൊരു കലാനുഭവമായി. മഹാനഗരത്തിലെ പ്രശസ്ത ഗാലറിയിൽ മലയാളി ചിത്രകാരന്റെ സൃഷ്ടികൾ കാണാനായ സന്തോഷവും ഇവർ ആവേശത്തോടെ പങ്കുവെച്ചു.ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ആർട്ട് ഹിസ്റ്ററി അദ്ധ്യാപകനായ എ എം മുരളിയും ചിത്രങ്ങളെ വിലയിരുത്തി. മുംബൈ മലയാളിയായ പടുതോൾ വാസുദേവന്റെ അമൂർത്ത ചിത്രങ്ങളുടെ പ്രദർശനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഡിസംബർ 14 വരെയാണ് പ്രദർശനംആത്മീയത, ആകാശം, ഭൂമി, വായു, അഗ്നി, ജലം എന്നിവയിലൂടെയുള്ള വർണ്ണ സഞ്ചാരമാണ് ചിത്രങ്ങൾ കോറിയിടുന്നത്. എൺപതുകളിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പഠിച്ച വാസുദേവൻ, മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം, ഓർമ്മ, കൽപ്പന എന്നിവയെ വർണ്ണങ്ങളുടെ അതിര്‍ത്തികളില്ലാത്ത ഭാഷയിൽ അവതരിപ്പിക്കുന്നതിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നു. മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം, ഓർമ്മ, കൽപ്പന, എന്നിവയെ ഛായക്കൂട്ടുകൾ ചേർത്തൊരുക്കുകയാണ് അധ്യാപകൻ കൂടിയായ ഈ ചാലക്കുടിക്കാരൻThe post ജഹാംഗീർ ആർട്ട് ഗാലറിയിൽ മലയാളിയുടെ ചിത്ര പ്രദർശനം appeared first on Kairali News | Kairali News Live.