ടെക്സസിലെ സൈനിക ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കെത്തിയ 44 സ്ത്രീകളുടെ വീഡിയോ രഹസ്യമായി റെക്കോർഡ് ചെയ്ത് ആർമി ഡോക്ടർ. ഗൈനക്കോളജിസ്റ്റായ മേജർ ബ്ലെയ്ൻ മക്ഗ്രോയ്ക്കെതിരെയാണ് കേസെടുത്തത്. ഇതിന് പുറമെ മേലുദ്യോഗസ്ഥനെ അനുസരിക്കാതിരിക്കൽ, തെറ്റായ ഔദ്യോഗിക പ്രസ്താവന നടത്തൽ എന്നീ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.“യൂണിഫോമിലുള്ള വേട്ടക്കാരൻ” എന്ന് വിശേഷിപ്പിക്കപ്പെട്ട മക്ഗ്രോയ്ക്കെതിരെ നാല് പ്രധാന കുറ്റങ്ങളും 61 വ്യക്തിഗത കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്, അതിൽ 54 എണ്ണം രോഗികളെ രഹസ്യമായി റെക്കോർഡ് ചെയ്തതുമായി ബന്ധപ്പെട്ടതാണ്. ടെക്സസിലെ ഫോർട്ട് ഹൂഡിലുള്ള കാൾ ആർ. ഡാർനൽ ആർമി മെഡിക്കൽ സെന്ററിൽ ജോലി ചെയ്തിരുന്ന കാലത്താണ് സ്ത്രീകളുടെ വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ ഹവായിയിലെ ട്രിപ്ലർ ആർമി മെഡിക്കൽ സെന്ററിലും ഇയാൾ ജോലി ചെയ്തിരുന്നു.സൈനിക മെഡിക്കൽ സൗകര്യങ്ങൾക്കുള്ളിലെ രോഗികളുടെ സുരക്ഷയെയും വിശ്വാസ ദുരുപയോഗത്തെയും കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതാണ് ഈ കേസ്. സംഭവമറിഞ്ഞ അതേ ദിവസം തന്നെ ഡോക്ടറെ പ്രാക്ടീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ മക്ഗ്രോയെ എല്ലാ രോഗി പരിചരണ ചുമതലകളിൽ നിന്നും ഇലക്ട്രോണിക് റെക്കോർഡുകളിലേക്കുള്ള ആക്സസ്സിൽ നിന്നും നീക്കം ചെയ്തതായി ഔദ്യോഗിത പ്രസ്താവന പുറത്തുവന്നിട്ടുണ്ട്.Also Read: സ്വന്തം ഭാര്യയുടെയും മകളുടെയും മൊഴി നിർണായകമായി; ഒൻപത് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 41കാരന് 5 വർഷം കഠിന തടവ്മക്ഗ്രോയുടെ ഫോണിൽ വർഷങ്ങളായി പകർത്തിയ ആയിരക്കണക്കിന് ചിത്രങ്ങളും വീഡിയോകളും ഉണ്ടെന്നാണ് വിവരം. അതേസമയം 2019 മുതൽ 2023 വരെ ഹവായിയിലെ ട്രിപ്ലർ ആർമി മെഡിക്കൽ സെന്ററിൽ സേവനമനുഷ്ഠിച്ച കാലത്ത് രോഗികളുമായി ബന്ധപ്പെട്ട ലൈംഗിക ദുരുപയോഗ ആരോപണങ്ങളും ഇയാൾ നേരിടുന്നുണ്ട്. മക്ഗ്രോയുടെ മോശം പെരുമാറ്റത്തിന് ഇരയായതായി അവകാശപ്പെട്ട് ഇതുവരെ 75-ലധികം സ്ത്രീകൾ രംഗത്തെത്തിയിട്ടുണ്ടെന്നും ആ എണ്ണം ഉയരുമെന്നും അധികൃതർ പറയുന്നു.നിലവിൽ ടെക്സസിലെ ബെൽ കൗണ്ടി ജയിലിലാണ് മക്ഗ്രോ ഉള്ളത്. തെളിവുകൾ അവലോകനം ചെയ്യുന്നതിനും കുറ്റപത്രം കോർട്ട്-മാർഷലിലേക്ക് മാറ്റണമോ എന്ന് തീരുമാനിക്കുന്നതിനുമായി ഒരു പ്രാഥമിക ഹിയറിങ് നടത്തുമെന്നാണ് വിവരം.The post സ്ത്രീകളായ രോഗികളെ പരിശോധനയ്ക്കിടെ രഹസ്യമായി റെക്കോർഡ് ചെയ്ത് യുഎസ് ആർമി ഡോക്ടർ appeared first on Kairali News | Kairali News Live.