5 ലക്ഷം രൂപയുടെ വ്യാജ സിഗററ്റ് കടത്ത്; കൊല്ലത്ത് യൂത്ത് ലീഗ് നേതാവ് ഉൾപ്പടെ രണ്ട് പേർ പിടിയിൽ

Wait 5 sec.

വാഹനത്തിൽ കടത്തിയ 5 ലക്ഷം രൂപയുടെ വ്യാജ സിഗററ്റുമായി യൂത്ത് ലീഗ് നേതാവ് ഉൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ. കൊല്ലം ഉമയനല്ലൂർ സ്വദേശി തെറ്റിക്കുഴി വയലിൽ വീട്ടിൽ യൂത്ത് ലീഗ് നേതാവ് സുധീർ കൂട്ടാളി വാളത്തങ്കൾ സ്വദേശി നൗഷാദ് മൻസിൽ നൗഷാദ് എന്നിവരാണ് പിടിയിലായത്. ഐ.റ്റി.സി കമ്പനിയുടെ ഗോൾഡ് ഫ്ളേക്ക് സിഗററ്റുകളുടെ വ്യാജ സിഗരറ്റുകളാണ് പിടികൂടിയത്.ALSO READ: എൻഎച്ച് 66 ഭിത്തി തകർച്ച: കരാറുകാരെ സസ്‌പെൻഡ് ചെയ്തു; കേരളത്തിലെ 378 സ്ഥലങ്ങളിൽ തീവ്ര മണ്ണ് പരിശോധനയ്ക്ക് ഉത്തരവിട്ട് എൻഎച്ച്എഐഐ.റ്റി.സി. കമ്പനിയുടെ വിജിലൻസ് വിഭാഗം കൊട്ടിയം പോലീസിന് പരാതിയെ തുടർന്നാണ് പോലീസ് വ്യാജ സിഗററ്റ് മാഫിയാ സംഘത്തിലെ രണ്ട് പേരെ ഉമയനലൂർ പട്ടര് മുക്ക് ദേശീയ പാതയിൽ വെച്ച് പിടികൂടിയത്. കമ്പോടിയിൽ നിർമ്മിച്ച വ്യാജ സിഗരറ്റ് വിമാന മാർഗ്ഗം തിരുവനന്തപുരത്ത് എത്തിച്ചാണ് കടത്ത്. സിഗരറ്റ് പാക്കറ്റുകളിലെ ലാബലിങ്ങിലെ തട്ടിപ്പും പരിശോധിക്കും. കൊട്ടിയം SHO പ്രദീപ് എസ്.ഐ.മാരായ നിഥിൻ നളൻ, മിഥുൻ സി പി ഒ മാരായ സന്തോഷ് ലാൽ ശംഭു എന്നിവർ ചേർന്നാണ് പിടികൂടിയത്.The post 5 ലക്ഷം രൂപയുടെ വ്യാജ സിഗററ്റ് കടത്ത്; കൊല്ലത്ത് യൂത്ത് ലീഗ് നേതാവ് ഉൾപ്പടെ രണ്ട് പേർ പിടിയിൽ appeared first on Kairali News | Kairali News Live.