മലപ്പുറം താനാളൂരിൽ പണം നൽകി വോട്ട് തട്ടാനുള്ള ശ്രമം എതിർത്ത എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റു. താനാളൂർ പഞ്ചായത്തിലെ നാലാം വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ പി.ടി. അബ്ദുൽ മനാഫിനാണ് പരിക്കേറ്റത്. മുസ്ലിം ലീഗ് പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം.ലീഗ് നേതാക്കൾ വീടുകളിൽ എത്തി പണം നൽകുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മനാഫ് സ്ഥലത്തെത്തുകയും, മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തു. മനാഫ് ചിത്രീകരിക്കുന്നത് കണ്ടതോടെ ലീഗ് നേതാക്കൾ വീട്ടിൽ നിന്നും പുറത്തിറങ്ങി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.ALSO READ: എൻഎച്ച് 66 ഭിത്തി തകർച്ച: കരാറുകാരെ സസ്‌പെൻഡ് ചെയ്തു; കേരളത്തിലെ 378 സ്ഥലങ്ങളിൽ തീവ്ര മണ്ണ് പരിശോധനയ്ക്ക് ഉത്തരവിട്ട് എൻഎച്ച്എഐമുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് കെ.എൻ. മുത്തുകോയ തങ്ങൾ, ലീഗ് നേതാക്കളായ വെള്ളിയത്ത് അബ്ദുസലാം, കുന്നത്ത് നാസർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മനാഫിനെ മർദ്ദിച്ചതെന്നാണ് വിവരം. ആക്രമണത്തിനിടെ കുന്നത്ത് നാസർ മനാഫിന്റെ മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമം നടത്തി. ചവിട്ടേറ്റ് നിലത്ത് വീണതിനെ തുടർന്ന് പരിക്കേറ്റ മനാഫിന് തലക്കും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ നിലവിൽ തിരൂരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്വാർഡിൽ നിന്നല്ലാത്ത മൂന്ന് നേതാക്കളാണ് ലീഗ് പ്രവർത്തകരോടൊപ്പം നാലാം വാർഡിലെ വോട്ടർമാർക്ക് പണം നൽകി വോട്ട് പിടിക്കാനായി എത്തിയത് എന്നാണ് ഇടതുമുന്നണി പ്രവർത്തകരുടെ ആരോപണം. സംഭവസ്ഥലത്ത് പോലീസ് എത്തുകയും മനാഫിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.The post പണം നൽകി വോട്ടുതട്ടാനുള്ള ശ്രമം എതിർത്തു; LDF സ്വതന്ത്ര സ്ഥാനാർഥിയെ മർദ്ദിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ appeared first on Kairali News | Kairali News Live.