വിയ്യൂരിൽ നിന്ന് തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് പ്രതി ചാടിപ്പോയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. വിയ്യൂർ എസ് എച്ച് ഒയ്ക്കാണ് അന്വേഷണ ചുമതല. രക്ഷപ്പെട്ട പ്രതി ബാലമുരുകനെതിരെ അഞ്ചോളം കൊലപാതകശ്രമക്കേസുകളാണുള്ളത്. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിലെ മോഷണക്കേസിൽ 2021ൽ മറയൂരിൽ നിന്നാണ് കേരള പൊലീസ് ബാലമുരുകനെ പിടികൂടിയത്.അതേസമയം, കസ്റ്റഡിയിലിരിക്കെയാണ് പ്രതി ചാടിപ്പോകുന്നത്. പ്രാ‍മിക ആവശ്യം നിറവേറ്റുന്നതിനായി കൈവിലങ്ങ് അ‍ഴിച്ചപ്പോ‍ഴാണ് പ്രതി ചാടിപ്പോയതെന്നാണ് തമി‍ഴ്നാട് പൊലീസിൻ്റെ വാദം. പ്രതി രക്ഷപ്പെട്ട് ഒരു മണിക്കൂര്‍ ക‍ഴിഞ്ഞാണ് പൊലീസില്‍ വിവരമറിയിക്കുന്നത്.ALSO READ: തമി‍ഴ്നാട് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീ‍ഴ്ച; ബാലമുരുകനെ കൈവിലങ്ങില്ലാതെ കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പുറത്ത്പ്രതിയെ കണ്ടെത്താനായി സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാൽ അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചു. ബൈക്കിൽ രക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ ബൈക്ക് മോഷണം നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.ALSO READ: സർവ്വശിക്ഷാ അഭിയാൻ പദ്ധതി; കേന്ദ്രം തടഞ്ഞുവെച്ച ഫണ്ടിൽ ഒരു ഗഡു കേരളത്തിന് ലഭിച്ചതായി ഡോ. ജോൺ ബ്രിട്ടാസ് എംപിThe post കസ്റ്റഡിയില് നിന്ന് പ്രതി ചാടിപ്പോയ സംഭവം: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു appeared first on Kairali News | Kairali News Live.