തിരുവനന്തപുരം നഗരത്തെ അടുത്ത വര്‍ഷങ്ങളില്‍ ആഗോള നിലവാരത്തിലുള്ള മെട്രോ നഗരമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള കെ.എം.ബി.ആര്‍., കെ.പി.ബി.ആര്‍ നടപടികളെ സ്വാഗതം ചെയ്ത് TCCIയും CREDAIയും. 54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ പുതിയ മാസ്റ്റര്‍ പ്ലാന്‍, സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമായ അന്തരീക്ഷത്തിലേക്ക് നയിക്കുന്ന വലിയൊരു മുന്നേറ്റത്തിനാണ് വഴി ഒരുക്കുന്നത്.1971-ലെ പഴയ പ്ലാന്‍ തയ്യാറാക്കിയ കാലത്ത് ഐ.ടി. മേഖലയുടെ വളര്‍ച്ചയെന്ന ആശയം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ മാസ്റ്റര്‍ പ്ലാന്‍, ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഹെല്‍ത്ത് സെക്ടര്‍, എജ്യുക്കേഷണല്‍ ഹബ്സ്, ഹൗസിംഗ്, എം.എസ്.എം.ഇ., സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ മേഖലകളില്‍ വ്യാപകമായ വികസനത്തിന് വഴി ഒരുക്കുന്നതായി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (TCCI)യും ,ക്രെഡായിയും CREDAI)സംയുക്തമായി നടത്തിയ പത്രസമ്മേളനത്തില്‍ വിലയിരുത്തി.ട്രാന്‍സിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് (TOD) നു നല്‍കിയ ഇളവുകള്‍, നഗരത്തിന്റെ സമഗ്ര വികസനത്തിന് പ്രചോദനം നല്‍കും. കെ.എം.ബി.ആര്‍. / കെ.പി.ബി.ആര്‍. 2025 ഭേദഗതികള്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചാ ദിശയില്‍ വലിയ മുന്നേറ്റമാണ് നടത്തുകയെന്നും സര്‍ക്കാരിനും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തിനും TCCIയും ,CREDAI)യും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.Also read –‘ഫെമിനിച്ചി ഫാത്തിമ നാം കണ്ടുശീലിച്ച വ്യാകരണങ്ങളെ പൊളിച്ചടുക്കുന്നു’; മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ഷംല ഹംസയെ വീട്ടിലെത്തി അഭിനന്ദിച്ച് എ വിജയരാഘവന്‍ പുതിയ മാസ്റ്റര്‍ പ്ലാനും ബില്‍ഡിംഗ് റൂളുകളും, തിരുവനന്തപുരം നഗരത്തെ അടുത്ത വര്‍ഷങ്ങളില്‍ ആഗോള നിലവാരത്തിലുള്ള മെട്രോ നഗരമായി മാറ്റുകയും സംസ്ഥാനത്തിന്റെ ബിസിനസ് സൗഹൃദത്വം വര്‍ദ്ധിപ്പിക്കുകയും, ഐ.ടി., ലോജിസ്റ്റിക്സ്, വെയര്‍ഹൗസിംഗ് തുടങ്ങിയ മേഖലകളില്‍ നിക്ഷേപങ്ങളും തൊഴില്‍ അവസരങ്ങളും വര്‍ദ്ധിപ്പിക്കുമെന്നും ടിസിസിഐ പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായരും,സെക്രട്ടറി അബ്രഹാം തോമസും, ക്രെഡായി ചെര്‍മാന്‍ റോയ്പീറ്ററും, പ്രസിഡന്റ് അരുണ്‍ അയ്യപ്പന്‍ ഉണ്ണിത്താനും പറഞ്ഞു.The post തിരുവനന്തപുരത്തെ മെട്രോ നഗരമാക്കി മാറ്റുന്ന മാസ്റ്റര് പ്ലാന്; സംസ്ഥാന സര്ക്കാര് നടപടിയെ സ്വാഗതം ചെയ്ത് TCCIയും CREDAIയും appeared first on Kairali News | Kairali News Live.