തൃശൂര്‍ | തൃശൂരില്‍ തമിഴ്നാട് പോലീസില്‍ നിന്ന് ചാടിപ്പോയ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് .ആലത്തൂരിലെ ഹോട്ടലില്‍ നിന്നുള്ള നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൈവിലങ്ങില്ലാതെ ബാലമുരുകന്‍ പുറത്തിറങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.കഴിഞ്ഞ ദിവസമാണ് തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് ബാലമുരുകന്‍ ചാടിപ്പോകുന്നത്. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് 50 ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍.വിയ്യൂര്‍ ജയിലില്‍ നിന്ന് 50 മീറ്റര്‍ മാത്രം ദൂരത്തുവച്ചാണ് ഇയാള്‍ ചാടിപ്പോകുന്നത്. നാല് സംഘങ്ങളായി തിരിഞ്ഞാണ് തൃശൂര്‍ നഗരത്തിലും ജില്ലാ അതിര്‍ത്തികളിലും തിരച്ചില്‍ പുരോഗമിക്കുന്നത്.തെങ്കാശി സ്വദേശിയാണ് ബാലമുരുകന്‍. ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച വിയൂര്‍ ജയിലില്‍ നിന്ന് തമിഴ്നാട് പോലീസ് ഇയാളെ കൊണ്ടുപോയത്. എസ്ഐ നാഗരാജനും രണ്ട് പൊലീസുകാരും ചേര്‍ന്ന് ഇയാളെ തിരികെ എത്തിക്കുമ്പോഴാണ് പ്രതി ചാടിപ്പോയത്. മറയൂരിലെ മോഷണക്കേസിലും ബാലമുരുകന്‍ പ്രതിയാണ്