പൂനെയില്‍ കൗമാരക്കാരനെ കുത്തിക്കൊലപ്പടുത്തി; മൂന്ന് കൗമാരക്കാര്‍ പിടിയില്‍

Wait 5 sec.

മുംബൈ |  മഹാരാഷ്ട്രയിലെ പൂനെയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കുത്തിക്കെലപ്പെടുത്തി. സംഭവത്തില്‍ മൂന്നു കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.ബാജിറാവു റോഡിലുള്ള മഹാറാണ പ്രതാപ് ഗാര്‍ഡന് സമീപമാണ് കൊലപാതകം നടന്നത്.സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന കൗമാരക്കാരനെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും മൂന്ന് പ്രതികളേയും കസസ്റ്റഡിയിലെടുത്തുവെന്നും ഖഡക് പോലീസ് പറഞ്ഞു. പ്രതികളും കൊല്ലപ്പെട്ടയാളും ഒരു പ്രദേശത്ത് താമസിക്കുന്നവരാണെന്നും മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് വ്യക്തമാക്കി