യുഎസിൽ കാർഗോ വിമാനം തകർന്ന് വീണ് മൂന്ന് മരണം; നിരവധി പേർക്ക് പരുക്ക്

Wait 5 sec.

അമേരിക്കയിൽ പറന്നുയരുന്നതിനിടെ യുപിഎസ് ചരക്കുവിമാനം തകർന്ന് 3 മരണം. ചൊവ്വാഴ്ച വൈകുന്നേരം ലൂയിസ്‌വില്ലയിലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കകമാണ് അപകടമുണ്ടായത്. ഹോണോലുലുവിലേക്ക് പോയ യുപിഎസ് കമ്പനിയുടെ വിമാനമാണ് സമീപത്തെ വ്യവസായ മേഖലയിൽ തകര്‍ന്നത്. ഇതിലുണ്ടായിരുന്ന 3 ജീവനക്കാരും അപകടസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. പതിനൊന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. അപകടമേഖലയിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ALSO READ; ട്രംപിന്റെ ഭീഷണി ഏറ്റില്ല; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാൻ മംദാനി ന്യൂയോര്‍ക്ക് മേയര്‍വിമാനത്തിൽ ഉണ്ടായിരുന്ന വലിയ അളവിലുള്ള ജെറ്റ് ഇന്ധനമാണ് തീപിടുത്തത്തിന് കാരണമെന്ന് ലൂയിസ്‌വില്ലെ മേയർ ക്രെയ്ഗ് ഗ്രീൻബെർഗ് പറഞ്ഞു. ഏകദേശം 280,000 ഗാലൺ ഇന്ധനവും വഹിച്ചു കൊണ്ടായിരുന്നു വിമാനത്തിന്‍റെ യാത്ര. റൺവേയിലൂടെ നീങ്ങുമ്പോൾ തന്നെ വിമാനത്തിന് തീ പിടിച്ചിരുന്നതായും ചില റിപ്പോർട്ടുകൾ പറയുന്നു. 34 വർഷത്തെ പഴക്കമുള്ള ബോയിങ് വിമാനമാണ് അപകടത്തിൽ പെട്ടത്. യുപിഎസിന്റെ ഏറ്റവും വലിയ എയർ ഹബ്ബിനടുത്തായിരുന്നു അപകടം. ഒരു ദിവസം 300 വിമാനങ്ങൾ സർവീസ് നടത്തുന്നതും മണിക്കൂറിൽ 400,000-ത്തിലധികം പാക്കേജുകൾ കൈകാര്യം ചെയ്യുന്നതുമായ വമ്പൻ ലോജിസ്റ്റിക്സ് കേന്ദ്രമാണിത്. ആയിരക്കണക്കിന് പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.കനത്ത വിഷപ്പുക പ്രദേശത്ത് പടരുന്നതിനാൽ പ്രദേശവാസികളോട് തൽക്കാലത്തേക്ക് ഒഴിയാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. വിമാനം തകർന്ന് കിടക്കുന്നതിന്റെയും പുകഉയരുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. Shocking images from Louisville Intl Airport as UPS cargo plane with crew of three explodes just as it left the ground. Massive explosions in a trail as the plane crashed at take-off speed laden with fuel to take it to Hawaii. Approx area of crash trail in map here. pic.twitter.com/MkSMyCFcj1— Mark Stone (@Stone_SkyNews) November 5, 2025 The post യുഎസിൽ കാർഗോ വിമാനം തകർന്ന് വീണ് മൂന്ന് മരണം; നിരവധി പേർക്ക് പരുക്ക് appeared first on Kairali News | Kairali News Live.