വര്‍ഷം 2020, ചരിത്രത്തിലാദ്യമായി പ്രായം കുറഞ്ഞൊരു വനിതാ മേയര്‍ തിരുവനന്തപുരത്തിന്റെ അമരത്തെത്തിയപ്പോള്‍ കേരളം ആവേശത്തിലായിരുന്നു. ആ ആവേശത്തിൽ പങ്കുചേർന്ന് ആളായിരുന്നു ഇന്ന് ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന‍്‍ വംശജനും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവുമായ സൊഹ്റാൻ മംദാനി. അന്ന് അദ്ദേഹം ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ച് ഒരു പോസ്റ്റും പങ്കുവെച്ചിരുന്നു. എങ്ങനെയുള്ള മേയറെയാണ് ന്യൂയോർക്കിനും ആവശ്യം എന്നായിരുന്നു പോസ്റ്റ്. മംദാനി ന്യൂയോർക്കിൽ മേയർ സ്ഥാനത്തേക്ക് മത്യരിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ മലയാളികൾ മംദാനിയുടെ പഴയ പോസ്റ്റ് വീണ്ടും ചർച്ചയാക്കിയിരുന്നു. ചുവന്ന യൂണിഫോമും തൊപ്പിയും കൊടിയുമടക്കം പിടിച്ചു നില്‍ക്കുന്ന ആര്യയുടെ ചിത്രമാണ് അദ്ദേഹം അന്ന് പോസ്റ്റ് ചെയ്തത്.സിപിഎം പുതുച്ചേരി ഘടകത്തിന്റെ ട്വീറ്റാണ് മംദാനി അന്ന് പങ്കുവെച്ചത്. ‘സഖാവ് ആര്യ രാജേന്ദ്രൻ, വയസ്സ് 21, കേരളത്തിലെ തിരുവനന്തപുരത്തിന്റെ പുതിയ മേയർ. ലോകത്തിലെ ഒരു പ്രധാന നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരിക്കും അവർ,’ എന്നായിരുന്നു പോസ്റ്റ്. 21 വയസ്സുള്ളപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത് ഏറെ ചർച്ചയായിരുന്നു.ALSO READ: ട്രംപിന്റെ ഭീഷണി ഏറ്റില്ല; ഇന്ത്യന്‍ വംശജന്‍ സൊഹ്റാൻ മംദാനി ന്യൂയോര്‍ക്ക് മേയര്‍അദ്ദേഹം ന്യൂയോര്‍ക്കില്‍ വിജയിച്ചതോടെ ലോക മുതലാളിത്തത്തിന്റെ തലപ്പത്ത് മേയറായി ഇരിക്കാന്‍ പോകുന്നത് കേരളത്തെയും കേരളത്തിലെ ഇടതുപക്ഷത്തെയും ആരാധനയോടെ നോക്കുന്ന ഒരാളാണ്.33 കാരനായ മംദാനി ന്യൂയോര്‍ക്കിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാണ്. ന്യൂയോര്‍ക്കില്‍ മേയറാകുന്ന ആദ്യ റാപ് ഗായകന്‍ കൂടിയാണ്. ഏഴു വര്‍ഷം മുന്‍പാണ് അമേരിക്കന്‍ പൗരത്വം നേടിയത്. പലസ്തീന്‍ അനുകൂല നിലപാടിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇസ്രയേൽ പ്രാധനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെയും നയങ്ങളെ ശക്തമായി വിമർശിച്ചതിലൂടെ ശ്രദ്ധേയനാണ് മംദാനി. സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന മംദാനിയെ “കമ്യൂണിസ്റ്റ് ഭ്രാന്തൻ” എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യൻ വംശജയായ ചലച്ചിത്ര സംവിധായക മീര നായരുടെയും ഇന്ത്യയിൽ വേരുള്ള ഉഗാണ്ടയിലെ അക്കാദമിക് വിദഗ്ധൻ മഹ്മൂദ് മംദാനിയുടെയും മകനാണ് ഇദ്ദേഹം.The post ആര്യ രാജേന്ദ്രന് മേയറായത് ട്വീറ്റ് ചെയ്ത ‘അമേരിക്കന് – ഇന്ത്യൻ വംശജൻ’; അങ്ങ് ന്യൂയോര്ക്കിലെ മേയര് കസേര സ്വന്തമാക്കിയത് കേരളത്തിലെ ഇടതു രാഷ്ട്രീയത്തെ ആരാധിക്കുന്ന 33കാരന്, ചർച്ചയായി പഴയ പോസ്റ്റ് appeared first on Kairali News | Kairali News Live.