കായൽ കാഴ്ചകൾ കണ്ട് ഭക്ഷണം രുചിക്കാം; കൊച്ചി കോർപ്പറേഷൻ്റെ സമൃദ്ധി ഹോട്ടൽ ഇനി ഫോർട്ട് കൊച്ചിയിലും

Wait 5 sec.

വളർച്ചയുടെ പടവുകൾ കയറുന്ന കൊച്ചി കോർപ്പറേഷൻ്റെ സമൃദ്ധി ഹോട്ടൽ ഇനി ഫോർട്ട് കൊച്ചിയിലും. കായൽ കാഴ്ചകൾ സമ്മാനിക്കുന്ന പ്രീമിയം ഫുഡ് കോർട്ടാണ് ഇവിടത്തെ പ്രധാന ആകർഷണം. ഒപ്പം സാധാരണക്കാരൻ്റെ വിശപ്പകറ്റുന്ന 20 രൂപയുടെ ഊണും ഇവിടെ ലഭിക്കും. റോ– റോ ജെട്ടിക്ക് സമീപം ആരംഭിച്ച സമൃദ്ധി കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു.ഫോർട്ട് കൊച്ചിയിൽ ആരംഭിച്ച സമൃദ്ധിയിൽ എത്തിയാൽ കായൽ കാഴ്ചകൾ കണ്ട് കൊച്ചിയുടെ സൗന്ദര്യം ആസ്വദിച്ച് രുചികരമായ ഭക്ഷണം കഴിക്കാം. ബോട്ട് ജെട്ടി പ്രവർത്തിച്ചിരുന്ന പഴയ ഇരുനില കെട്ടിടം നവീകരിച്ചാണ് കൊച്ചി കോർപ്പറേഷൻ സമൃദ്ധി ഹോട്ടലായി മാറ്റിയത്. മുകളിലത്തെ നിലയിലുള്ള പ്രീമിയം ഫുഡ്‌കോർട്ടാണ് ഇവിടത്തെ പ്രധാന ആകർഷണം.Also read: അതിദരിദ്രരില്ലാത്ത കേരളം പ്രഖ്യാപനത്തിൻ്റെ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത് വിദ്യാർഥികൾപരമാര റോഡിലുള്ള സമൃദ്ധിയിൽ തയാറാക്കുന്ന ഭക്ഷ്യ വിഭവങ്ങളാണ് ഇവിടെ വിതരണം ചെയ്യുക. താമസിയാതെ ഫോർട്ട്കൊച്ചിയിൽ പാചകം ആരംഭിക്കും. കൊച്ചിയുടെ വിശപ്പകറ്റിയ 20 രൂപയുടെ ഉ‍ൗണ്‌ ഇവിടെ നൽകും. വിജയഗാഥ തുടരുന്ന സമൃദ്ധിയുടെ പുതിയ ചുവടുവെപ്പ് വിനോദസഞ്ചാരികളെയും ആകർഷിക്കും.The post കായൽ കാഴ്ചകൾ കണ്ട് ഭക്ഷണം രുചിക്കാം; കൊച്ചി കോർപ്പറേഷൻ്റെ സമൃദ്ധി ഹോട്ടൽ ഇനി ഫോർട്ട് കൊച്ചിയിലും appeared first on Kairali News | Kairali News Live.