മൂന്നാറില്‍ വിനോദ സഞ്ചാരിക്ക് മോശം അനുഭവം; കുറ്റക്കാരായ ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് തെറിക്കും

Wait 5 sec.

തൊടുപുഴ |  മൂന്നാറില്‍ വിനോദ സഞ്ചാരിക്കു ടാക്‌സി ഡ്രൈവര്‍മാരില്‍നിന്നു മോശം അനുഭവം ഉണ്ടായ സംഭവത്തില്‍ കുറ്റക്കാരായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്നു ഗതാഗതി വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. കുറ്റക്കാരായ ആറ് പേരെയും പിടികൂടിക്കഴിഞ്ഞ ഉടന്‍ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രിപറഞ്ഞു.ഓണ്‍ലൈന്‍ ടാക്‌സി ഒരിടത്തും നിര്‍ത്തലാക്കിയിട്ടില്ല. അതു മൂന്നാറിലും ഓടും. തടയാന്‍ ടാക്‌സി തൊഴിലാളികള്‍ക്ക് അവകാശമില്ല. മൂന്നാറില്‍ നടക്കുന്നതു തനി ഗുണ്ടായിസമാണെന്നും മന്ത്രി പറഞ്ഞുഡബിള്‍ ഡെക്കര്‍ ബസ് വന്നപ്പോഴും ടാക്‌സി ഡ്രൈവര്‍മാര്‍ ഇതേ നിലപാട് സ്വീകരിച്ചു. അതിന്റെ ഫലം അവര്‍ അനുഭവിച്ചു. മൂന്നാറില്‍ പരിശോധന ശക്തമാക്കും. പിഴ അടയ്ക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും തൊഴിലാളികളാണ്. ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിക്കു ശല്യമാകരുതെന്നും മന്ത്രി പറഞ്ഞു.അതിനിടെ, അറസ്റ്റിലായ 3 ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് ആര്‍ടിഒയ്ക്കു കത്തുനല്‍കി. ഇവരുടെ വാഹന പെര്‍മിറ്റ് റദ്ദു ചെയ്യുന്നതിനുള്ള കത്ത് ഇന്നു നല്‍കുമെന്നും ഡിവൈഎസ്പി എസ് ചന്ദ്രകുമാര്‍ പറഞ്ഞു.മുംബൈ സ്വദേശിയായ അസിസ്റ്റന്റ് പ്രഫസര്‍ ജാന്‍വിയാണ് മൂന്നാറില്‍ ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായതായി സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. ഇവര്‍ സഞ്ചരിച്ച ഓണ്‍ലൈന്‍ ടാക്‌സി മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു. സഹായത്തിനായി വിളിച്ചെങ്കിലും പോലീസും ടാക് സിക്കാരുടെ പക്ഷം ചേര്‍ന്നുവന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു. ഇനി കേരളത്തിലേക്ക് ഇല്ലെന്നു ജാന്‍വി വിഡിയോയില്‍ പറയുന്നു