രണ്ടു വർഷത്തിനുശേഷം സമഗ്ര ശിക്ഷ കേരളത്തിനും സംസ്ഥാന സർക്കാരിനും കേരളത്തിലെ വിദ്യാർത്ഥികൾക്കും അർഹമായ വിഹിതത്തിലെ ആദ്യ ഗഡു കേന്ദ്ര ഫണ്ട് ലഭിച്ചുവെന്ന് മന്ത്രി വിശിവൻകുട്ടി. അനുമതി നൽകിയ 109 കോടിയിൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 92.41 കോടി രൂപയാണ് ഇന്നലെ അനുവദിച്ചത്. ഇത് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുഞ്ഞുങ്ങൾക്ക് അർഹതപ്പെട്ട റിക്കറിങ് ഫണ്ടാണ്. നിർമ്മാണ ആവശ്യങ്ങൾക്കായുള്ള നോൺ റിക്കറിങ് ഫണ്ട് 17 കോടി രൂപ ഇനിയും ലഭിക്കാനുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.പത്താം തീയതി കേന്ദ്ര മന്ത്രിയെ കാണും. കേരളത്തിനുള്ള ഫണ്ട് നൽകുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഫണ്ട് നേടിയെടുക്കുന്നതിനായി കേരളം ഏതറ്റം വരെയും പോകും. പി എം ശ്രീ ഇതിൽ പ്രശ്നമാകില്ല. അങ്ങനെയെങ്കിൽ ഫണ്ട് അനുവദിക്കില്ലല്ലോ. പി എം ശ്രീയിൽ കേന്ദ്രത്തിനുള്ള കത്ത് വൈകിയെന്ന് പറയാനാകില്ല. അതിന് നടപടിക്രമങ്ങളുണ്ട്. കത്തയക്കുന്നതിന് ഉപസമിതി രൂപീകരണവുമായി ബന്ധമില്ല. കത്തയക്കുന്നത് സംബന്ധിച്ച് സിപിഐക്ക് വിഷമമൊന്നും ഉണ്ടായിട്ടില്ല. അത് ഏതെങ്കിലും ഒരു പാർട്ടിയുടെ വിഷയമല്ല. ഇടതുമുന്നണിയുടെ വിഷയമാണ്. ചില മാധ്യമങ്ങൾ അങ്ങനെ വാർത്ത കൊടുത്തുഞങ്ങൾ എല്ലാ കാര്യങ്ങളും കൂട്ടായി നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു.ALSO READ: ചേർത്തലയില്‍ കോൺഗ്രസ് നേതാവ് ഭക്ഷണ കിറ്റ് തട്ടിയ സംഭവം: വാർഡ് കൗൺസിലർ സാജുവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുംആകെ കുടിശ്ശിക2023 – 24 മുതലുള്ള 1158 കോടി രൂപ കേന്ദ്രം കേരളത്തിൽ നൽകാനുണ്ട്. 2023 – 24ൽ 188.58, 2024-25 ൽ 513.14, 2025-26 ൽ 456.1കോടി രൂപ എന്നിങ്ങനെ ആണ് കുടിശ്ശികയുള്ളത്.സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് കേസ്ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സ്പെഷ്യൽ എഡ്യൂക്കേറ്റേർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിനുള്ള സമഗ്ര ശിക്ഷാ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകി എന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ ഉറപ്പ് കേന്ദ്രസർക്കാർ ഉടൻ പാലിക്കും എന്നാണ് കരുതുന്നത്.ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെ പത്ത് കുട്ടികൾക്ക് ഒരു സ്പെഷ്യൽ എഡ്യൂക്കേറ്റർ, അഞ്ചു മുതലുള്ള എല്ലാ ക്ലാസുകളിലും 15 കുട്ടികൾക്ക് ഒരു സ്പെഷ്യൽ എഡ്യൂക്കേറ്റർ എന്നതാണ് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുപാർശ. കേരളത്തിൽ ഒരു സ്കൂളിൽ ഇത്രയും എണ്ണം കുട്ടികൾ ഇല്ല എന്നതിനാൽ ഒരു കൂട്ടം സ്കൂളുകളെ ഒരു യൂണിറ്റായി പരിഗണിച്ചാണ് ഇക്കാര്യം നടപ്പാക്കുക എന്നതാണ് ശുപാർശ. അങ്ങനെയെങ്കിൽ നാലായിരത്തില്‍പ്പരം സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവനമാണ് വേണ്ടി വരിക.പൊതു വിദ്യാലയങ്ങളിലെ 45 ലക്ഷം കുട്ടികളെ നേരിട്ട് ബാധിക്കുന്ന വിഷയം കേരളത്തിൽ എത്രകണ്ട് പ്രതിഫലിക്കാത്തത് കേന്ദ്രവിഹിതത്തിൻ്റെ ഭാരം പോലും സംസ്ഥാനം പേറുന്നത് കൊണ്ടാണ്. അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കാൻ കേരളം ഏതറ്റം വരെയും പോകുമെന്ന് മന്ത്രി മാധ്യങ്ങളോട് പറഞ്ഞു.The post എസ്എസ്എ ഫണ്ട്: ‘അര്ഹമായ വിഹിതം നേടിയെടുക്കാൻ കേരളം ഏതറ്റം വരെയും പോകും’; മന്ത്രി വിശിവൻകുട്ടി appeared first on Kairali News | Kairali News Live.