ന്യൂയോർക്ക് സിറ്റി മേയറായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സോഹ്രാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടതില്‍ നിന്ന് പ്രതിഫലിക്കുന്നത് സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാഷ്ട്രീയത്തിൽ സമത്വത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും പ്രാധാന്യം അദ്ദേഹം ഉന്നയിച്ചുവെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങളിൽ വിശ്വാസമർപ്പിക്കുന്ന ലോകമെമ്പാടുമുള്ള അവകാശ പോരാട്ടങ്ങൾക്ക് ആവേശം പകരുന്നതാണ് മംദാനിയുടെ വിജയമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ALSO READ: തിരുവനന്തപുരം കോർപറേഷൻ സ്ഥാനാർഥി നിർണയം: കോൺഗ്രസില്‍ കൂട്ട രാജി, കാഞ്ഞിരംകുളം ബ്ലോക്ക് വൈസ് പ്രസിഡൻ്റുള്‍പ്പെടെ 50ലേറെ പേർ രാജിവെച്ചുഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണ രൂപംന്യൂയോർക്ക് സിറ്റി മേയറായി ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി സോഹ്രാൻ മംദാനിയുടെ ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയം സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് വർദ്ധിച്ചുവരുന്ന സ്വീകാര്യതയുടെ തെളിവാണ്.സാധാരണ ജനങ്ങളുടെ അവകാശങ്ങൾ, സൗജന്യ ആരോഗ്യം, പൊതുഗതാഗതം, സാമൂഹിക നീതി എന്നിവയെ മുൻനിർത്തിയുള്ള അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണം, സമകാലീന ലോക രാഷ്ട്രീയത്തിൽ അമേരിക്കൻ സാമ്രാജ്യത്വം നില കൊള്ളുന്ന എല്ലാ പിന്തിരിപ്പൻ മൂല്യബോധത്തിനുമുള്ള മറുമരുന്നായിരുന്നു. രാഷ്ട്രീയത്തിൽ സമത്വത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും പ്രാധാന്യം അദ്ദേഹം ഉന്നയിച്ചു.മംദാനിയുടെ വിജയം, സോഷ്യലിസ്റ്റ് ആശയങ്ങളിൽ വിശ്വാസമർപ്പിക്കുന്ന ലോകമമ്പാടുമുള്ള അവകാശ പോരാട്ടങ്ങൾക്ക് ആവേശം പകരുന്നതാണ്.The post സോഷ്യലിസ്റ്റ് ആശയങ്ങള്ക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവാണ് സോഹ്രാൻ മംദാനിയുടെ വിജയം: മന്ത്രി പിഎ മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.