കോർപറേഷൻ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ കോൺഗ്രസിൽ കൂട്ടരാജി. കോൺഗ്രസ് കാഞ്ഞിരംകുളം ബ്ലോക്ക് വൈസ് പ്രസിഡ‍ൻ്റ് ഉൾപ്പെടെ 50ലേറെ പേർ രാജിവച്ചു. കത്ത് കെപിസിസി അധ്യക്ഷന് കൈമാറി. രാജിവെച്ചവര്‍ സിപിഎമ്മിൽ ചേർന്നേക്കും.അതേസമയം, കോൺഗ്രസ് സ്ഥാനാർഥിനിർണയത്തില്‍ റിബൽ സ്ഥാനാർത്ഥികളും രംഗത്തെത്തി. പുഞ്ചക്കരിയിലും പൗണ്ട് കടവിലുമടക്കം സ്ഥാനാർത്ഥികൾ. പുഞ്ചക്കരിയിൽ മഹിളാ കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയാണ് സ്ഥാനാർത്ഥി. എ ജി കൃഷ്ണവേണി റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കും. ആര്‍എസ്പിക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തിയത്. പൗണ്ട്കടവിലും പ്രതിഷേധമുണ്ട്. കെ മുരളീധരനെ കണ്ട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പൗണ്ട്കടവ് സീറ്റ് മുസ്ലിം ലീഗിന് നൽകി. തിരുവനന്തപുരം നഗരസഭയിലും കോൺഗ്രസിൽപൊട്ടിത്തെറിയുണ്ട്.ALSO READ: എസ്എസ്എ ഫണ്ട്: ‘അര്‍ഹമായ വിഹിതം നേടിയെടുക്കാൻ കേരളം ഏതറ്റം വരെയും പോകും’; മന്ത്രി വിശിവൻകുട്ടിനേമം സീറ്റ്, ബിജെപി – കോൺഗ്രസ് കൂട്ടുകച്ചടവടമെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. നേമം ഷജീറിന് സീറ്റ് നൽകിയതിൽ പ്രതിഷേധമുണ്ട്. ജി വി ഹരിയെ തഴഞ്ഞു. പ്രതിഷേധവുമായി കെസി വിഭാഗവും രംഗത്തുണ്ട്. നേമത്ത് വർഗീയ ദ്രുവീകരണത്തിന് വഴിവയ്ക്കുമെന്നും പരാതിയിലുണ്ട്.The post തിരുവനന്തപുരം കോർപറേഷൻ സ്ഥാനാർഥി നിർണയം: കോൺഗ്രസില് കൂട്ട രാജി, കാഞ്ഞിരംകുളം ബ്ലോക്ക് വൈസ് പ്രസിഡൻ്റുള്പ്പെടെ 50ലേറെ പേർ രാജിവെച്ചു appeared first on Kairali News | Kairali News Live.