കോഴിക്കോട് : ജില്ലയിലെ എട്ട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ശിലാസ്ഥാപനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിർവഹിച്ചു. ചേവായൂർ, ചെറുവണ്ണൂർ, പെരുമണ്ണ, നടുവണ്ണൂർ, തിക്കോടി, കോട്ടപ്പള്ളി, തിരുവമ്പാടി, ചെമ്പനോട വില്ലേജ് ഓഫീസുകളുടെ ശിലാ സ്ഥാപനമാണ് മന്ത്രി നിർവഹിച്ചത്. പൊതുജനങ്ങള്‍ക്ക് കാര്യക്ഷമമായും സുതാര്യമായും വേഗത്തിലും സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഓഫീസുകളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ കെട്ടിടങ്ങൾ നിര്‍മിക്കുന്നത്.വെള്ളിമാടുകുന്ന് ജെഡിടി ഓഡിറ്റോറിയത്തിൽ നടന്ന ചേവായൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ടി കെ ചന്ദ്രൻ, സരിത പറയേരി, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, തഹസിൽദാർ ശ്രീകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.ചെറുവണ്ണൂർ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപന ചടങ്ങില്‍ കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി സി രാജൻ അധ്യക്ഷനായി. വില്ലേജ് ഓഫീസർ സുദീപ്, വാർഡ് കൗൺസിലർ ഷഹർബാൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.തിരുവമ്പാടി വില്ലേജ് ഓഫീസ് ശിലാസ്ഥാപന പരിപാടിയിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാൻ, സ്ഥിരം സമിതി അധ്യക്ഷരായ റംല ചോലക്കൽ, രാജു അമ്പലത്തിങ്ങൾ, ലിസി എബ്രഹാം, ഡെപ്യൂട്ടി കളക്ടർ പി വി സുധീഷ്, താമരശ്ശേരി തഹസിൽദാർ കെ ഹരീഷ്, വില്ലേജ് ഓഫീസർ സി പി നെൽസൺ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.കോട്ടപ്പള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപന ചടങ്ങിൽ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ശിലാസ്ഥാപനം നിർവഹിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം ലീന, തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി സി ഹാജറ, പഞ്ചായത്ത് അംഗങ്ങളായ ഹംസ വായേരി, സബിത മണക്കുനി, ടി വി സഫീറ, വടകര തഹസിൽദാർ രജ്ഞിത്ത് എന്നിവർ സംസാരിച്ചു.പെരുമണ്ണ സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപന ചടങ്ങില്‍ പി ടി എ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. ശിലാഫലക അനാഛാദനം എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത്, എഡിഎം സി മുഹമ്മദ് റഫീഖ്, വൈസ് പ്രസിഡന്റ് സി ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ അജിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്യാമള പറശ്ശേരി, ഗ്രാമപഞ്ചായത്ത് മെമ്പർ കെ കെ ഷമീർ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.നടുവണ്ണൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ശിലാസ്ഥാപന ചടങ്ങിൽ കെ എം സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പി ദാമോദരൻ, ബ്ലോക്ക് പഞ്ചായത് അംഗം എം കെ ജലീൽ, വാർഡ് മെമ്പർ സജീവൻ മക്കാട്ട്, ഡെപ്യൂട്ടി കളക്ടർ പി എൻ പുരുഷോത്തമൻ, തഹസിൽദാർ ജയശ്രീ എസ് വാര്യർ തുടങ്ങിയവർ പങ്കെടുത്തു.തിക്കോടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ശിലാസ്ഥാപന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ശിലാഫലകം അനാച്ഛാദനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രനില സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ആർ വിശ്വൻ, കെ പി ഷകീല, ഡെപ്യൂട്ടി കളക്ടർ എം രേഖ, ഡെപ്യൂട്ടി താഹസീൽദാർ എം ഷാജി, വില്ലേജ് ഓഫീസർ റെജു കൈപ്രത്ത്, വാർഡ് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.ചെമ്പനോട സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപന ചടങ്ങിൽ ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ, സ്ഥിരം സമിതി അധ്യക്ഷരായ സി കെ ശശി, ഇ എം ശ്രീജിത്ത്, ഭൂരേഖ തഹസിൽദാർ കെ ലതീഷ് കുമാർ, വില്ലേജ് ഓഫീസർ പി രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.