മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ഷംല ഹംസയെ മേലാറ്റൂര്‍ ഉച്ചാരക്കടവ് വീട്ടിലെത്തി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ അഭിനന്ദിച്ചു. സിനിമയില്‍ നമ്മള്‍ കണ്ടുശീലിച്ച വ്യാകരണങ്ങളെ പൊളിച്ചടുക്കുന്നു എന്നതാണ് ഫെമിനിച്ചി ഫാത്തിമ പോലുള്ള സിനിമകളെന്ന് എ വിജയരാഘവന്‍ പറഞ്ഞു. പെരിന്തല്‍മണ്ണ ചെറുകാട് സ്മാരക ട്രസ്റ്റിന്റെ ഉപഹാരം എ വിജയരാഘവന്‍ ഷംല ഹംസയ്ക്ക് കൈമാറി. ട്രസ്റ്റ് ചെയര്‍മാന്‍ വി ശശികുമാര്‍, സംസ്ഥാന ഭക്ഷ്യ കമീഷന്‍ അംഗം വി രമേശന്‍, സിപിഐ എം പെരിന്തല്‍മണ്ണ ഏരിയ സെക്രട്ടറി ഇ രാജേഷ്, എന്‍ പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരോടൊപ്പമാണ് എ വിജയരാഘവന്‍ പറഞ്ഞു.Also read – തിരുവനന്തപുരത്ത് ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി; ‘സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തും, കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്നായികയെന്ന നിലയിൽ അരങ്ങേറ്റ സിനിമയിലെ അഭിനയത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാര സ്വന്തമാക്കിയിരിക്കുകയാണ് ഷംല ഹംസ. ഇക്കഴിഞ്ഞ ഐഎഫ്എഫ്കെയിലും ഫെമിനിച്ചി ഫാത്തിമ പുരസ്ക്കാരങ്ങൾ തൂത്തുവാരിയിരുന്നു.The post ‘ഫെമിനിച്ചി ഫാത്തിമ നാം കണ്ടുശീലിച്ച വ്യാകരണങ്ങളെ പൊളിച്ചടുക്കുന്നു’; മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്ഡ് നേടിയ ഷംല ഹംസയെ വീട്ടിലെത്തി അഭിനന്ദിച്ച് എ വിജയരാഘവന് appeared first on Kairali News | Kairali News Live.