മനാമ: ബഹ്റൈനില്‍ അല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളികള്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. സ്വകാര്യ മേഖലയിലെ നിരക്കുകള്‍ക്ക് സാമ്യമുള്ള നിരക്കുകള്‍ ഏര്‍പ്പെടുത്താനാണ് നീക്കം. നിര്‍ദേശം നിയമസഭാംഗങ്ങള്‍ ഏകകണ്ഠമായി അംഗീകരിച്ചു.സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് എംപി ഖാലിദ് ബു ഓങ്കിന്റെ നേതൃത്വത്തില്‍ അഞ്ച് എംപിമാരാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. നിര്‍ദേശം മന്ത്രിസഭയുടെ അവലോകനത്തിനായി അയച്ചിട്ടുണ്ട്. പൊതു ആശുപത്രികളില്‍ ലഭിക്കുന്ന സേവനങ്ങള്‍ക്കനുസൃതമായി പ്രവാസികള്‍ ഫീസ് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.മേഖലയിലെ ഏറ്റവും താങ്ങാനാവുന്ന മെഡിക്കല്‍ സേവനങ്ങള്‍ ബഹ്റൈന്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും കുറഞ്ഞ ഫീസില്‍ സേവനങ്ങള്‍ നല്‍കുന്നത് വലിയ സാമ്പത്തിക, പ്രവര്‍ത്തന വെല്ലുവിളികള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഖാലിദ് ബു ഓങ്ക് പറഞ്ഞു. The post സര്ക്കാര് ആശുപത്രികളില് പ്രവാസികള് കൂടുതല് ഫീസ് നല്കണം; നിര്ദേശത്തിന് പാര്ലമെന്റ് അംഗീകാരം appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.