ഇരുപത്തിയേഴാം ബറ്റാലിയന്‍ ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ കമാന്‍ഡന്റ് വിവേക് കുമാര്‍ പാണ്ഡെയ്ക്ക് ബറ്റാലിയന്‍ വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ മൂന്നു വര്‍ഷമായി ബറ്റാലിയന്റെ കമാന്‍ഡന്റായി സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം മികച്ച നേതൃത്വവും കാര്യക്ഷമതയും കാഴ്ചവെച്ചാണ് പടിയിറങ്ങുന്നത്.ഛത്തീസ്ഗഡിലെ നക്സല്‍വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇരുപത്തിയേഴാം ബറ്റാലിയന്‍ ഗണ്യമായ മുന്നേറ്റം കൈവരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബറ്റാലിയന്‍ ഐ.ടി.ബി.പി.യുടെ മികച്ച ഓപ്പറേഷണല്‍ യൂണിറ്റിനുള്ള ട്രോഫിയും കരസ്ഥമാക്കി. നൂറനാട് ബറ്റാലിയനില്‍ നിന്നുള്ള സ്ഥലം മാറ്റത്തെ തുടര്‍ന്ന് വിവേക് കുമാര്‍ പാണ്ഡെ ഐ.ടി.ബി.പി. ഹെഡ്ക്വാര്‍ട്ടേഴ്സ്, ന്യൂഡല്‍ഹിയിലേക്കാണ് നിയമിതനായത്.Also read – ‘ആ കപട ദേശീയവാദി മോദിയാണെന്ന് ശ്രീലേഖ കരുതുന്നുവോ?’ വേടന്റെ പാട്ടിലില്ലാത്ത വാക്ക് തിരുകി കയറ്റി കുത്തിത്തിരിപ്പ്; പൊളിച്ചടുക്കി സോഷ്യൽ മീഡിയയാത്രയയപ്പ് ചടങ്ങുകള്‍ക്ക് ഡെപ്യൂട്ടി കമാന്‍ഡന്റ് മനോജ് പി., അസിസ്റ്റന്റ് കമാന്‍ഡന്റ് ബെന്നി ജോസ്, ബറ്റാലിയന്‍ സുബൈദാര്‍ മേജര്‍ ഓമനക്കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബറ്റാലിയനിലെ ഇരുനൂറിലധികം സൈനികര്‍ ചടങ്ങില്‍ പങ്കെടുത്തു.അതേസമയം ഇരുപത്തിയേഴാം ബറ്റാലിയന്‍ ഐ.ടി.ബി.പി.യുടെ പുതിയ കമാന്‍ഡന്റായി ബുദ്ധി പ്രകാശ് ബദായ ചുമതലയേറ്റു.The post ഇരുപത്തിയേഴാം ബറ്റാലിയന് ഇന്ഡോ-ടിബറ്റന് ബോര്ഡര് പോലീസ് കമാന്ഡന്റ് വിവേക് കുമാര് പാണ്ഡെയ്ക്ക് യാത്രയയപ്പ് നല്കി ബറ്റാലിയന് appeared first on Kairali News | Kairali News Live.