അബുദാബി: കൈരളി ടിവിയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടിയിൽ ഏവർക്കും കൌതുകമായത്, മുഖ്യമന്ത്രി പിണറായി വിജയനോട് നടൻ മമ്മൂട്ടി ചോദിച്ച ചോദ്യങ്ങളും അതിന് മുഖ്യമന്ത്രി നൽകിയ മറുപടിയുമാണ്. അതിൽ ഏറെ ശ്രദ്ധേയമായത് പ്രളയം, കോവിഡ് മഹാമാരി എന്നിവയെ അതിജീവിച്ച് നാടിനെ മുന്നോട്ട് നയിച്ചത് എങ്ങനെയെന്ന് മമ്മൂട്ടിയുടെ ചോദ്യമാണ്. അതിന് മുഖ്യമന്ത്രി നൽകിയ മറുപടി സദസിന്‍റെ കൈയടി നേടി.മമ്മൂട്ടി: കേരളത്തിലെ മുഖ്യമന്ത്രിമാർക്ക് ആർക്കും അഭിമുഖീകരിക്കേണ്ട വരെ വന്നിട്ടില്ലാത്ത ദുരന്തങ്ങളും പകർച്ചവ്യാധികളെയും അഭിമുഖീകരിച്ച ഒരു മുഖ്യമന്ത്രിയാണ്. വെള്ളപ്പൊക്കവും കോവിഡും ഒക്കെ എങ്ങനെ ഇത്ര മനധൈര്യത്തോടുകൂടി, ആത്മവിശ്വാസത്തോടുകൂടി നേരിട്ടു? ഇതിനൊക്കെയുള്ള ഒരു ധൈര്യം എന്തായിരുന്നു?ALSO READ: ‘വർഗീയതയെ തുറന്നു കാണിക്കുകയും തുറന്ന് എതിർക്കുകയും ചെയ്ത ചാനൽ’; കൈരളി ടിവി രജതജൂബിലി ആഘോഷം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചുമുഖ്യമന്ത്രി: അതാണ് നമ്മുടെ നാടിൻറെ പ്രത്യേകത, നമ്മുടെ ജനതയുടെ പ്രത്യേകത. നാടും ജനങ്ങളും കാണിച്ച ഒരുമയും ഐക്യവും. അതാണ് ഏതു പ്രതിസന്ധിയെയും നേരിടാൻ കേരളത്തെ പ്രാപ്തമാക്കിയത് അതാണ് അസാധ്യം എന്ന ഒന്ന് ഇല്ല എന്നത് കേരളം തെളിയിച്ചുകൊണ്ടിരിക്കുന്നു.മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞപ്പോൾ നിറഞ്ഞ കൈയടികളോടെയാണ് സദസ് അത് ഏറ്റുവാങ്ങിയത്. കോവിഡ് മഹാമാരിയുടെയും ഒന്നും രണ്ട് പ്രളയങ്ങളുടെ കാലത്തും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിസന്ധികളിൽ ഉലയാത്ത നേതാവിനെ പോലെയാണ് കേരളത്തെ നയിച്ചത്. ഒരിക്കലും പതറാതെ, അക്കാലത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ലോകമെങ്ങും ശ്രദ്ധ നേടുന്നതായിരുന്നു.The post പ്രളയം, മഹാമാരി ഈ പ്രതിസന്ധികളെയെല്ലാം എങ്ങനെ അഭിമുഖീകരിച്ചെന്ന് മമ്മൂട്ടിയുടെ ചോദ്യം; മുഖ്യമന്ത്രിയുടെ മറുപടി ഇതാ appeared first on Kairali News | Kairali News Live.