നെയ്‌ച്ചോർ ഇനി കുഴഞ്ഞു പോകില്ല; ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Wait 5 sec.

നെയ്‌ച്ചോറിന്റെ മണം കിട്ടിയാൽ അടുക്കളയിൽ നിന്ന് മാറാത്തവരുണ്ട്. അതിപ്പോൾ ബിരിയാണിയൊക്കെ കളത്തിൽ ഉണ്ടെങ്കിലും നെയ്‌ച്ചോറിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. വിശേഷ ദിവസങ്ങൾ ഒന്നും ഇല്ലെങ്കിലും വീട്ടിൽ നെയ്‌ച്ചോർ ഉണ്ടാക്കാം.അവശ്യ സാധനങ്ങൾകൈമ അരി– 4 കപ്പ്സവാള– 1 എണ്ണംനെയ്യ് – ആവശ്യത്തിന്വെളിച്ചെണ്ണ–3 സ്പൂൺഏലയ്ക്ക–4ഗ്രാമ്പൂ–4കറുവാപ്പട്ട–1തക്കോലം–1ഉപ്പ് – ആവശ്യത്തിന്വെള്ളം – ഏഴര കപ്പ്കശുവണ്ടി, മുന്തിരി-ആവശ്യത്തിന്ALSO READ: രാത്രി ചോറിനൊപ്പം കഴിക്കാന്‍ കറിയില്ലേ?; എളുപ്പത്തില്‍ തയ്യാറാക്കാം പച്ചമുളക് കറിതയാറാക്കുന്ന വിധംഒരു പാത്രത്തിൽ നെയ്യും വെളിച്ചെണ്ണയും ഒഴിച്ച് കശുവണ്ടി, മുന്തിരി എന്നിവ വറുത്തു കോരിവെയ്ക്കുക. കനം കുറച്ച് അരിഞ്ഞെടുത്ത സവാളയും വറുത്തു കോരി മാറ്റിവയ്ക്കുക. ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട,തക്കോലം എന്നിവയും കഴുകിയെടുത്ത അരിയും ഈ നെയ്യിൽ വറുക്കുക. വെള്ളം ഒഴിച്ച്, പാകത്തിന് ഉപ്പും ചേർത്ത് മൂടി വയ്ക്കുക. വെള്ളം വറ്റാറാവുമ്പോൾ ഉപ്പ് വേണമെങ്കിൽ ഇടുക. ചോറ് വെന്താൽ ഇറക്കി വയ്ക്കുക. ഇതിനു മുകളിൽ വഴറ്റിയ ഉള്ളിയും കശുവണ്ടിയും മുന്തിരിയും വിതറി അലങ്കരിക്കുക.The post നെയ്‌ച്ചോർ ഇനി കുഴഞ്ഞു പോകില്ല; ഇങ്ങനെ ഉണ്ടാക്കി നോക്കൂ appeared first on Kairali News | Kairali News Live.