കൈരളി ടിവിയുടെ രജതജൂബിലി ആഘോഷപരിപാടികൾ കഴിഞ്ഞ രാത്രിയിൽ അബുദാബിയിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, നടൻ മമ്മൂട്ടി, കൈരളി ടിവി എം.ഡിയും രാജ്യസഭാംഗവുമായ ഡോ. ജോൺ ബ്രിട്ടാസ്, സിപിഐഎം പിബി അംഗവും കൈരളി ടിവി ഡയറക്ടറുമായ എ വിജയരാഘവൻ, മുസ്ലീം ലീഗ് നേതാവ് പി വി അബ്ദുൽ വഹാഹ് എന്നിവർ ഉൾപ്പടെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു നടൻ മമ്മൂട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ചോദ്യോത്തര സെഷൻ. മമ്മൂട്ടിയുടെ ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. വിമർശനങ്ങളെ നേരിടാൻ മുഖ്യമന്ത്രിയ്ക്ക് കഴിഞ്ഞത് എങ്ങനെയെന്ന് മമ്മൂട്ടിയുടെ ചോദ്യവും അതിന് പിണറായി നൽകിയ ഉത്തരവും ചുവടെ…മമ്മൂട്ടി: മുഖ്യമന്ത്രി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഒരുപാട് പ്രതിരോധങ്ങളും ഒരുപാട് ആക്ഷേപങ്ങളും പരിഹാസങ്ങളും ഒക്കെ നേരിട്ടിട്ടുള്ള ഒരു മുഖ്യമന്ത്രിയാണ്. ഇതൊക്കെ അങ്ങയിൽ എന്തുതരത്തിലുള്ള വികാരമാണ് ഉണ്ടാക്കിയത്? ഇതിനോടൊക്കെ എങ്ങനെയാണ് അങ്ങ് മനസ്സുകൊണ്ട് പ്രതികരിക്കുന്നത്?മുഖ്യമന്ത്രി പിണറായി വിജയൻ: അത് ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. അതൊന്നും എന്നെ ബാധിക്കാറില്ല. അത് ബോധപൂർവ്വം സൃഷ്ടിക്കുന്ന ചില കാര്യങ്ങൾ ആയതുകൊണ്ട് അവർ അവരുടേതായ വഴിക്ക് പോകുന്നു. അതിന്റെ പിന്നാലെ പോകാൻ എനിക്കോ നമുക്കോ നേരമില്ല. എനിക്കും നമുക്കും വേറെ ചില വഴികൾ ചെയ്യാനുണ്ട്. ആ കാര്യങ്ങൾ നിർവഹിച്ചാൽ നാട് കൂടുതൽ നല്ല നിലയിലേക്ക് മുന്നേറും.ALSO READ: മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ച് മമ്മൂട്ടി; തുടർഭരണത്തിലെ മാറ്റങ്ങളെക്കുറിച്ച് പിണറായി വിജയൻപ്രൗഢ ഗംഭീരമായ ചടങ്ങിലാണ് കൈരളിയുടെ രജതജൂബിലി ആഘോഷങ്ങൾ നടന്നത്. ചടങ്ങിൽ കൈരളി രജതജൂബിലി ലോഗോ മുഖ്യമന്ത്രി പിണറായി വിജയനും കൈരളി ടിവി ചെയർമാൻ മമ്മൂട്ടിയും കൈരളി ടിവി എം.ഡി ഡോ. ജോൺ ബ്രിട്ടാസും ചേർന്ന് പ്രകാശനം ചെയ്തു. അതിനുശേഷം പ്രശസ്ത ചലച്ചിത്രതാരങ്ങളും പിന്നണിഗായകരും അണിനിരന്ന കലാപരിപാടികൾ അരങ്ങേറി.The post വിമർശനങ്ങളെ നേരിടാൻ മുഖ്യമന്ത്രിയ്ക്ക് കഴിഞ്ഞത് എങ്ങനെയെന്ന് മമ്മൂട്ടി; പിണറായി വിജയന്‍റെ മറുപടി appeared first on Kairali News | Kairali News Live.