മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ച് മമ്മൂട്ടി; തുടർഭരണത്തിലെ മാറ്റങ്ങളെക്കുറിച്ച് പിണറായി വിജയൻ

Wait 5 sec.

അബുദാബി: കൈരളിയുടെ രജതജൂബിലി ആഘോഷ ചടങ്ങിൽ, നവകേരളനായകനായ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ച് മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി. തുടർഭരണത്തെക്കുറിച്ചായിരുന്നു മമ്മൂട്ടിയുടെ ആദ്യ ചോദ്യം. ആദ്യത്തെ അഞ്ച് വർഷവും പിന്നീടുള്ള അഞ്ചുവർഷവും എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് മമ്മൂട്ടി ചോദിച്ചു. 2016ലെ സർക്കാർ നടപ്പാക്കിയ കാര്യങ്ങൾക്ക് തുടർച്ച ലഭിച്ചതുകൊണ്ടാണ് അതിദാരിദ്ര്യമുക്ത കേരളം ഉൾപ്പടെയുള്ള ചരിത്രനേട്ടം കൈവരിക്കാനായതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. മുഖ്യമന്ത്രിയുടെയും മമ്മൂട്ടിയുടെയും സംഭാഷണത്തിലേക്ക്…മമ്മൂട്ടി: പത്തു വർഷമായിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഇതൊരു ചരിത്രമാണ്. ഇതിനു മുമ്പ് ആരും 10 വർഷം തുടർച്ചയായിട്ട് ഇരുന്നിട്ടില്ല. ആദ്യത്തെ അഞ്ചു വർഷവും രണ്ടാമത്തെ അഞ്ചു വർഷവും തമ്മിൽ വ്യത്യാസം ഉണ്ടാകും. ഭരണത്തിൽ ഈ രണ്ടു ടേമുകൾ തമ്മിൽ എന്തൊക്കെ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്?മുഖ്യമന്ത്രി: ഒരു പ്രധാന കാര്യം നമ്മുടെ നാട്ടിൽ ഒരു ഘട്ടം നാട് നേടിയ പുരോഗതി 2016 ന് മുൻപുള്ള കാലം എടുത്താൽ അതേ രീതിയിൽ നിലനിർത്താനോ തുടർച്ച ഉണ്ടാക്കാനോ കഴിയാറില്ല. നേരെ മറിച്ച് അധോഗതിയിലേക്ക് പോയ അനുഭവവുമുണ്ട്. എന്നാൽ 2021ൽ തുടർഭരണം സമ്മാനിച്ചപ്പോൾ 2016-21 കാലത്ത് എന്താണോ നടപ്പാക്കിയത്, അവ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാനും നല്ല ഫലം സൃഷ്ടിക്കാനും കഴിഞ്ഞു. അതിൻറെ ഭാഗമാണ് അതിദാരിദ്ര്യമുക്ത കേരളം എന്ന നേട്ടം.ALSO READ: ‘ആ കപട ദേശീയവാദി മോദിയാണെന്ന് ശ്രീലേഖ കരുതുന്നുവോ?’ വേടന്റെ പാട്ടിലില്ലാത്ത വാക്ക് തിരുകി കയറ്റി കുത്തിത്തിരിപ്പ്; പൊളിച്ചടുക്കി സോഷ്യൽ മീഡിയകൈരളിയുടെ 25-ാം വാർഷികാഘോഷം പ്രൌഢഗംഭീര ചടങ്ങുകളോടെയാണ് അബുദാബിയിൽ നടന്നത്. മുഖ്യമന്ത്രിക്കും കൈരളി ചെയർമാൻകൂടിയായ മമ്മൂട്ടിക്കും പുറമെ കൈരളി ടിവി എം.ഡി ഡോ.ജോൺ ബ്രിട്ടാസ് ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു. ജയറാം, കുഞ്ചാക്കോബോബൻ, ആസിഫ് അലി, രമേഷ് പിഷാരടി, നിഖിലാ വിമൽ, അനു സിതാര, എം.ജി ശ്രീകുമാർ തുടങ്ങി പ്രമുഖരെ അണിനിരത്തിയുള്ള കലാപരിപാടികളും പരിപാടിയുടെ ഭാഗമായി അരങ്ങേറി.The post മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ച് മമ്മൂട്ടി; തുടർഭരണത്തിലെ മാറ്റങ്ങളെക്കുറിച്ച് പിണറായി വിജയൻ appeared first on Kairali News | Kairali News Live.