സ്വർണം ഒരു സമ്പാദ്യം തന്നെയാണ്. ആവശ്യം വന്നാൽ അത് പണയം വെച്ച് വായ്പ എടുക്കുന്നവർ അനവധിയാണ്. അത്തരത്തിൽ സ്വർണ്ണം പണയപ്പെടുത്തി വായ്പ നൽകുന്നതിനെക്കുറിച്ചുള്ള പരസ്യങ്ങൾ നിങ്ങൾ ഒരുപാട് കണ്ടിട്ടുണ്ടാവും. എന്നാൽ വെള്ളി പണയപ്പെടുത്തി വായ്പ എടുക്കുന്നതിനെ കുറിച്ച് നിങ്ങൾക്ക് അറിയാമോ ? വെള്ളി ഈടായി നൽകി കൊണ്ട് ലഭിക്കുന്ന വായ്പയ്ക്ക് കൂടുതൽ സമഗ്രമായ നിർദേശങ്ങൾ അടങ്ങിയ സർക്കുലർ ആർ ബി ഐ ഈയിടെ അവതരിപ്പിച്ചിരുന്നു. അടുത്ത വർഷം ഏപ്രിൽ ഒന്ന് മുതൽക്കാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.വാണിജ്യ ബാങ്കുകൾ (ചെറുകിട ധനകാര്യ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും ഉൾപ്പെടെ), നഗര, ഗ്രാമീണ സഹകരണ ബാങ്കുകൾ, എൻബിഎഫ്സികൾ, ഭവന ധനകാര്യ കമ്പനികൾ എന്നിവയ്ക്ക് വെള്ളി വായ്പ നൽകാൻ കഴിയും.ALSO READ: മൂന്നു ദിവസമായി ബ്രേക്കിട്ട് സ്വര്‍ണ വില: ഇന്നത്തെ അറിയാം…വിശാലമായ മാക്രോ-പ്രുഡൻഷ്യൽ ആശങ്കകൾ കാരണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രാഥമിക (ബുള്ളിയൻ) വെള്ളി, സ്വർണ്ണം എന്നിവയുടെ മേൽ വായ്പ നൽകുന്നത് നിയന്ത്രിച്ചിരിക്കുന്നു. എന്നിരുന്നാലും, കടം വാങ്ങുന്നവരുടെ ഹ്രസ്വകാല ധനസഹായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സ്വർണ്ണാഭരണങ്ങൾ, ആഭരണങ്ങൾ, നാണയങ്ങൾ എന്നിവ ഈടായി വായ്പ നൽകാൻ കടം കൊടുക്കുന്നവർക്ക് കഴിയും. എന്നാൽ വെള്ളി ബാറുകൾ , വെള്ളിയിൽ നിക്ഷേപം നടത്തുന്ന ഇ ടി എഫുകൾ, മ്യൂച്ചൽ ഫണ്ടുകൾ എന്നിവ ഈടായി നൽകാൻ കഴിയില്ല.വെള്ളി വായ്പയുടെയും തിരിച്ചടവ് കാലാവധി 12 മാസമായി ചുരുക്കിയിട്ടുണ്ട്. ഈടായി ലഭിച്ച സ്വർണമോ വെള്ളിയോ ഉപയോഗിച്ച് കൊണ്ട് മറ്റൊരു വായ്പ എടുക്കാൻ പാടില്ല. പരമാവധി 10 കിലോഗ്രാം വെള്ളി ആഭരങ്ങൾ വരെ മാത്രമാണ് വായ്പക്കായി നൽകാൻ പാടുള്ളൂ. കടം വാങ്ങുന്നയാൾക്ക് നൽകുന്ന എല്ലാ വായ്പകൾക്കും പണയം വയ്ക്കുന്ന നാണയത്തിന്റെ/നാണയങ്ങളുടെ ആകെ ഭാരം സ്വർണ്ണ നാണയങ്ങളുടെ കാര്യത്തിൽ 50 ഗ്രാമിലും വെള്ളി നാണയങ്ങളുടെ കാര്യത്തിൽ 500 ഗ്രാമിലും കവിയാൻ പാടില്ല.വെള്ളി വിലയുടെ 85 ശതമാനം വരെ വായ്പയായി ലഭിക്കും. രണ്ടര ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് 85 ശതമാനം വരെ വായ്പ ലഭിക്കുന്നത്. എന്നാൽ 5 ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് 75 ശതമാനം വരെയാണ് വായ്പയായി ലഭിക്കുക. കടം വാങ്ങുന്നയാൾ വായ്പ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, കടം കൊടുക്കുന്നയാൾക്ക് അവരുടെ ഈട് ലേലം ചെയ്യാം.The post സ്വർണം മാത്രമല്ല, വെള്ളി ആഭരണങ്ങൾ പണയംവച്ചും വായ്പയെടുക്കാം; ഇവ അറിഞ്ഞിരിക്കാം appeared first on Kairali News | Kairali News Live.