കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ വി പി മഹാദേവന്‍ പിള്ള അന്തരിച്ചു

Wait 5 sec.

കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ വി പി മഹാദേവന്‍ പിള്ള അന്തരിച്ചു. രാവിലെ 9 മണിയോടെ കൊച്ചി അമ്യത ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതനായി അമൃതയിലെ ഓങ്കോളജി വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കും. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ്. ഏറെ നാളായി തിരുവനന്തപുരം ഉള്ളൂരിലാണ് താമസം. 1982 മുതല്‍ 2001 വരെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജില്‍ ഫിസിക്‌സ് അധ്യാപകനായിരുന്നു ഡോ വി പി മഹാദേവന്‍ പിള്ള.Also read – ഹിമാചൽ പ്രദേശിലെ ബിജെപി എംഎൽഎക്ക് എതിരെ പോക്സോ കേസ്; ഒരു മാസത്തിനിടെ ലൈം​ഗികാരോപണം നേരിടുന്ന സംസ്ഥാനത്തെ മൂന്നാമത്തെ ബിജെപി നേതാവ്പിന്നീട് കേരള സര്‍വകലാശാലയിലെ ഒപ്‌റ്റോ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ അധ്യാപകനായി എത്തി. 2018 ലാണ് കേരള സര്‍വകലാശാല വൈസ് ചാന്‍സിലറായി നിയമിതനായത്. കേരള സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അധ്യക്ഷനും കുസാറ്റ് ഉള്‍പ്പെടെ വിവിധ സര്‍വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗവും ആയിരുന്നു. അമൃത വിശ്വവിദ്യാപീഠം ഡീന്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.The post കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ വി പി മഹാദേവന്‍ പിള്ള അന്തരിച്ചു appeared first on Kairali News | Kairali News Live.